പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. നടത്തുന്ന ഡിഗ്രിതല മത്സരപരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു.
ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം.
പട്ടികജാതി/പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും.
നവംബർ എട്ടിന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ 30ന് മുൻപ് അപേക്ഷിക്കണം. ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷാഫോം ഓഫീസിൽ ലഭിക്കും.
സൈബർശ്രീ സി-ഡിറ്റിലും പി.എസ്.സിയിലും സൗജന്യ പരിശീലനം നൽകുന്നു