1. News

സൈബർശ്രീ സി-ഡിറ്റിലും പി.എസ്.സിയിലും സൗജന്യ പരിശീലനം നൽകുന്നു

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപെന്റായി ലഭിക്കും.

Meera Sandeep
Free Training
Free Training

പട്ടികജാതിക്കാർക്ക് സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ 3 വർഷ ഡിപ്ലോമ/ എൻജിനിയറിംഗ് എന്നിവയിലൊന്ന് പാസായവർക്കും കോഴ്സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. പ്രായ പരിധി 18 നും 26 നും മദ്ധ്യേ.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഒക്ടോബർ എട്ടിന് മുൻപ് അയയ്ക്കണം. അപേക്ഷകൾ www.cybersri.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ 0471-2933944, 9947692219, 9447401523.

സൗജന്യ പി.എസ്.സി തുടര്‍പരിശീലനം

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്‍റെ ഭാഗമായ പി.എസ്.സി. ഫെസിലിറ്റേഷന്‍ സെന്‍ററില്‍ ഒരു മാസത്തെ സൗജന്യ പി.എസ്.സി. മത്സര പരീക്ഷാ തുടര്‍പരിശീലനം  ആരംഭിക്കുന്നു.

എല്‍.ഡി. ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് പരീക്ഷകള്‍ക്കായി ഒക്ടോബര്‍ ആദ്യവാരം ഓണ്‍ലൈനായാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 30നകം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ടോ 8304057735 എന്ന നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് അവസരം. പ്രിലിമിനറി എഴുതി മെയിന്‍ പരീക്ഷയ്ക്ക് അവസരം ലഭിച്ചവര്‍ക്ക് മുന്‍ഗണന.  ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലും ജില്ലയിലെ മറ്റ് എംപ്ലോയ്മെന്‍റ് ഓഫീസുകളിലും സംഘടിപ്പിച്ച വിവിധ പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത 64 പേര്‍ പ്രിലിമിനറി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൂൺ കൃഷിയിൽ സൗജന്യ പരിശീലനം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം

English Summary: Free training for SCs in Cybershree C-DIT & PSC

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds