സൗജന്യ തേനീച്ച വളർത്തൽ പരിശീലനം (Free honey bee training)
കാർഷിക ഉൽപ്പാദന ക്ഷമതയ്ക്ക് തേനീച്ച പരിപാലനം എന്ന ലക്ഷ്യത്തോടെ ചിതറ കെപി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികോർപ്പ്, ചിതറ കൃഷിഭവൻ,
ആർ.എസ്. ജി ബി കീപ്പിംഗ് & ട്രെയിനിങ് സെന്റർ എന്നിവയുടെ സഹകരണത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൂന്ന് ദിവസത്തെ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം ജൂലൈ 26, 27, 28 തീയതികളിൽ കിഴക്കുംഭാഗം ഐറിസ് ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു.
തേനീച്ച വളർത്തൽ (Honey bee farming) കൃഷിയിലൂടെ മികച്ച വരുമാനവും ജൈവ വൈവിധ്യ സംരക്ഷണവും കാർഷിക മേഖലയിലെ ഉൽപാദന വർദ്ധനവ് ലക്ഷ്യമാക്കിയും സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സമഗ്ര തേനീച്ചവളർത്തൽ പരിശീലനത്തിൽ, 20 പേർ വീതമുള്ള രണ്ട് ബാച്ചുകളിലായി 40 പേർക്ക് പങ്കെടുക്കാം.
പങ്കെടുക്കുന്നവർക്ക് ഹോർട്ടികോർപ്പ് സർട്ടിഫിക്കറ്റ്, 40 ശതമാനം സബ്സിഡി നിരക്കിൽ തേനീച്ചക്കൂട്, തേനീച്ച കോളനികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ലഭ്യമാകും.
പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ, വനിതകൾ, യുവാക്കൾ എന്നിവർക്ക് 9447410666, 8281631015
എന്നീ ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.