ശുദ്ധ ജല മത്സ്യങ്ങൾ വംശനാശത്തിന്റ വക്കിലാണ്. അനധികൃത മത്സ്യ ബന്ധനം നിയമവിരുദ്ധമാണ്. Freshwater fish are on the verge of extension. illicit fish catching is an offence
പുഴകളും തോടുകളുമുള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ മത്സ്യപ്രജനന സമയങ്ങളില്‍ അവയുടെ സഞ്ചാരപഥങ്ങളില്‍ തടസം വരുത്തി അവയെ പിടിച്ചെടുക്കുന്നതും (ഊത്തപ്പിടുത്തം), അനധികൃത ഉപകരണങ്ങള്‍ (പത്താഴം), വൈദ്യുതി (ഇന്‍വെര്‍ട്ടര്‍/ലൈന്‍ ടാപ്പിങ്ങ്) ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് കേരള അക്വാകള്‍ച്ചര്‍ ആന്റ് ഇന്‍ലാന്റ് ഫിഷറീസ് ആക്റ്റ് 2010 ചട്ടങ്ങള്‍ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.
ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് 15,000 രൂപ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 6 മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഫിഷറീസ്, പോലീസ്, റവന്യു വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവർക്ക് നിയമ നടപടി സ്വീകരിക്കുവാൻ സാധിക്കുന്നതാണ്.