Updated on: 26 April, 2022 10:24 PM IST
From Online Systems To Small Business Ventures: SAF Model In Women's Development

തീരദേശ മേഖലയിലെ സ്ത്രീകളുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നമനത്തിന്റെ ഊര്‍ജ സ്രോതസാണ് ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ അഥവാ സാഫ് (SAF). തീരദേശ മേഖലയിലെ വനിതകള്‍ക്കു സാമ്പത്തിക സഹായം ഉറപ്പാക്കി ദീര്‍ഘകാല സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് സാഫിന്റെ പ്രവര്‍ത്തനം.
സംസ്ഥാന വ്യാപകമായി 150 ചെറുകിട സംരംഭങ്ങളാണ് സാഫിന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ജില്ലയില്‍ ആരംഭിച്ചത്. 431 വനിതകള്‍ക്കു സംരംഭം വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായി.

2021-22 സാമ്പത്തിക വര്‍ഷവും 150 സംഘങ്ങള്‍ സാഫ് വഴി ആരംഭിച്ചിട്ടുണ്ട്. വനിതാ സംഘങ്ങളെ കണ്ടെത്തി പരിശീലനം ഉള്‍പ്പടെ നല്‍കിക്കഴിഞ്ഞു. അവര്‍ക്കുള്ള സാമ്പത്തിക സഹായം ഉടന്‍ കൈമാറും.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക വാർത്തകൾ - ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്, വിവിധയിടങ്ങളിൽ സൗജന്യ പരിശീലന പരിപാടികൾ

മത്സ്യത്തൊഴിലാളി വനിതാ സംഘങ്ങളെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കു പ്രാപ്തരാക്കി സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന രീതിയിലാണ് സാഫിന്റെ പ്രവര്‍ത്തനം. അതിനായി തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്ക് അച്ചീവ്‌മെന്റ് മോട്ടിവേഷന്‍, മാനേജ്‌മെന്റ്, അക്കൗണ്ട് എന്നീ വിഭാഗങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. തൊഴില്‍ സംരംഭം ആരംഭിച്ച ശേഷവും ആവശ്യമുള്ള സംഘങ്ങള്‍ക്കു നൈപുണ്യ വികസന പരിശീലനങ്ങള്‍ നല്‍കി വരുന്നു. സാങ്കേതിക വിദ്യാ നവീകരണത്തിനും ഉപകരണങ്ങളുടെ തേയ്മാനം സംഭവിച്ച ഭാഗങ്ങള്‍ മാറുന്നതിനുമായി തിരിച്ചടവില്ലാത്ത ഗ്രാന്‍ഡ് ഇനത്തില്‍ 50,000 രൂപ വരെ കൈമാറും. സംസ്ഥാനത്തെ 75 ഗ്രൂപ്പുകള്‍ക്കായി 25 ലക്ഷം രൂപ ഇത്തരത്തില്‍ കൈമാറിയിട്ടുണ്ട്.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാധ്യതകളെ സംരംഭങ്ങളുടെ വികസനത്തിനായി സാഫിന്റെ നേതൃത്വത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്തഘട്ടമെന്ന നിലയില്‍ തീരമൈത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുടങ്ങാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴിയും വിതരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പാക്കിംഗ്, ലേബല്‍, ഡിസൈന്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്.
സാഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് എറണാകുളം ജില്ല. ഈ സാമ്പത്തിക വര്‍ഷം 31 സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാമ്പത്തിക സഹായം നീക്കിവച്ചിട്ടുണ്ട്. ഇതിനായുള്ള സംഘങ്ങള്‍ക്കു പരിശീലനം ഉള്‍പ്പടെ നല്‍കുന്നുണ്ട്. ജില്ലയില്‍ സാഫിന് കീഴില്‍ 231 സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തയ്യല്‍ വിഭാഗത്തില്‍ 88 എണ്ണവും മത്സ്യ സംസ്‌കരണ വിഭാഗത്തില്‍ 51 എണ്ണവും 4 പൊടി മില്ലുകളും 29 ഹോട്ടല്‍ യൂണിറ്റുകളും 4 സൂപ്പര്‍മാര്‍ക്കറ്റുകളും 18 പലചരക്ക് കടകളും 4 ഹയറിങ് യൂണിറ്റുകളും 14 മൃഗപരിപാലന സംഘങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതിന് പുറമെ, മത്സ്യത്തൊഴിലാളികള്‍ക്കു കൈത്താങ്ങായി എറണാകുളം ജില്ലാ ഫിഷറീസ് വകുപ്പ് നിരവധി ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13.68 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് എറണാകുളം ജില്ലാ ഫിഷറീസ് വകുപ്പ് നടത്തിയത്.

ബന്ധപ്പെട്ട വാർത്തകൾ:  കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്

കടല്‍ത്തീരത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയായ പുനര്‍ഗേഹം പദ്ധതിയില്‍ സ്ഥലംവാങ്ങി വീട് വച്ചു നല്‍കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 26 സ്ഥലങ്ങളുടെ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തീകരിക്കുകയും ഇതില്‍ 24 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്കായി 2,22,41,307 രൂപ ചെലവഴിച്ചു.

English Summary: From Online Systems To Small Business Ventures: SAF Model In Women's Development
Published on: 26 April 2022, 10:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now