സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് മണ്ണുപര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പും നീര്‍ത്തട വികസന പരിപാലന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ അസി.ഡയറക്ടര്‍ കെ. സുധീഷ് കുമാര്‍ ആപ്പ് പ്രകാശനം ചെയ്ത്തിരുന്നു. മണ്ണ് എന്ന് നാമകരണം ചെയ്തിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
മണ്ണ് പരിശോധന മുതൽ ഗുണമേന്മയുള്ള വിത്തിനങ്ങളും, തൈകളും വാങ്ങുവാൻ ന്യൂതന സാങ്കേതിക വിദ്യ അവലംബിക്കുന്നവർ ധാരാളമാണ് നമ്മുടെ നാട്ടിൽ. മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ ഇനി കര്‍ഷകര്‍ക്ക് നെട്ടോട്ടമോടേണ്ട. മണ്ണിന്റെ പോഷക ഗുണങ്ങള്‍ അറിയാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മണ്ണുപര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പ് തന്നെ പ്രകാശനം ചെയ്തിട്ടുണ്ട്
മണ്ണിന്റെ ഘടന, പോഷക ഗുണങ്ങള്‍, വളപ്രയോഗം എന്നിങ്ങനെയുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ ആപ്പിലൂടെ അറിയാനാകും. മണ്ണിന്റെ പോഷക നില, വളപ്രയോഗം തുടങ്ങി എല്ലാ വിവരങ്ങളും പൂര്‍ണമായും മലയാളത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും. കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദ്ദേശിച്ച വളങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.ജിയോ ഇന്‍ഫോര്‍മാറ്റിക് ഡിവിഷന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള ആപ്പില്‍ കേന്ദ്ര സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീമിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്യും.
Farmers no longer have to cultivate to cultivate the soil. A mobile application to know the nutritional value of the soil has been released by the Department of Soil Conservation - Soil Conservation itself.
English Summary: From soil testing to quality seeds an everything app
Published on: 25 August 2021, 02:52 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now