Updated on: 4 December, 2020 11:20 PM IST
യുവാക്കളുടെ കൂട്ടായ്‌മയായ ഈ സംരംഭം കോട്ടയത്തും ആരംഭിച്ചിരിക്കുകയാണ്.

കോട്ടയം:കേരളത്തിലെ ആയിരത്തഞ്ഞൂറോളം കർഷകരെ ഒപ്പം ചേർത്ത് കഴിഞ്ഞ നാലുവർഷത്തിലേറെയായി 80000ൽ അധികം ഉപഭോക്താക്കൾക്ക് പച്ചക്കറികൾ നൽകിവരുന്ന സ്റ്റാർട്ടപ്പ് ആയ ഫാർമേഴ്‌സ് ഫ്രഷ് സോൺ ഇനി കോട്ടയം നഗരത്തിലും. ഗുണ നിലവാരമുള്ള പച്ചക്കറി ഉത്പാദിപ്പിക്കാൻ ആഗ്രഹിക്കുന്ന കർഷകർക്കും, കൃഷിയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും വിഷ രഹിതമായ ഭക്ഷണം ആഗ്രഹിക്കുന്ന കോട്ടയത്തെ ഉപഭോക്താക്കൾക്കും പ്രചോദനമായാണ് ഫാർമേഴ്‌സ് ഫ്രഷ് സോൺ എന്ന സ്റ്റാർട്ടപ്പിന്റെ വരവ്.

വിരൽ തുമ്പിൽ കാർട്ട് ചെയ്ത് ഓർഡർ നൽകിയാൽ പച്ചക്കറിയും പഴങ്ങളും മാത്രമല്ല മല്ലിപ്പൊടി മുളക് പൊടി മുതൽ കുടംപുളി വരെ വീട്ട് മുറ്റത്തെത്തും. സംസ്ഥാന അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ വകുപ്പുകളോട് ചേർന്ന് കൊവിഡ് ലോക്‌ഡോൺ സമയത്ത് എറണാകുളം, തിരുവന്തപുരം, തൃശൂർ ജില്ലകളിൽ മികച്ച സേവനം നൽകുവാൻ ഫാർമേഴ്‌സ് ഫ്രഷ് സോണിന് സാധിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കാർഷിക  നയങ്ങളുടെ  ഭാഗമായി  താങ്ങുവിലയിലൂടെ  കർഷകന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും നഗരത്തിലെ ഉപഭോക്താക്കൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുക എന്നതുമാണ് ഇവരുടെ പ്രധാന പ്രവർത്തന ഉദ്ദേശം.

യുവാക്കളുടെ കൂട്ടായ്‌മയായ ഈ സംരംഭം കോട്ടയത്തും ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ കോട്ടയത്ത് ബേക്കർ ജംഗ്ഷൻ, നാഗമ്പടം, കുമാരനല്ലൂർ, പെരുമ്പായിക്കാട്, നട്ടാശേരി, തിരുവഞ്ചൂർ, പുതുപ്പള്ളി, മണർകാട്, മുട്ടമ്പലം, പാമ്പാടി, എന്നിടങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്. കൂടാതെ ഫാർമേഴ്‌സ് ഫ്രഷ് സോൺ ആപ്പ് വഴിയും, www.farmersfz.com എന്ന വെബ്സൈറ്റിലൂടെയും, 7306701022 എന്ന വാട്സ്ആപ് നമ്പറിലൂടെയും ഓർഡർ ചെയ്താൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും വീട്ടിലെത്തും.

ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള പുരസ്‌കാരത്തിന്  ഇന്ത്യയിൽ നിന്നുള്ള നാലു സ്റ്റാർട്ടപ്പുകളിൽ ഒന്നായി ഇവരെ തെ രഞ്ഞെടുത്തിട്ടുണ്ട്. അതോടൊപ്പം ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ 10 അഗ്രിസ്റ്റാർട്ടപ്പുകളുടെ  ത്വരിത പരിപാടിയായ അഗ്രി ഉടാൻ എന്ന പരിപാടിയിൽ ഇന്ത്യയിലെ പത്തു  സ്റ്റാർട്ടപ്പുകളിൽ നിന്നും  കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക  കാർഷിക സംരംഭമാണ് ഫാർമേഴ്‌സ് ഫ്രഷ് സോൺ. 2018ൽ കേരള യുവജന ക്ഷേമ ബോർഡിൻറെ മികച്ച സ്റ്റാർട്ടപ്പ് അവാർഡും ഇവർ കരസ്‌ഥമാക്കിയിട്ടുണ്ട്. They have also won the Kerala Youth Welfare Board's Best Startup Award in 2018.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നവംബറിലെ റേഷൻ വിതരണം ഡിസംബർ 5 വരെ ഉണ്ടായിരിക്കും

English Summary: Fruits and vegetables on the doorstep; Through the Farmers Fresh Zone
Published on: 01 December 2020, 07:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now