Updated on: 5 October, 2021 8:41 AM IST
FSSAI Recruitment 2021: Applications are invited for 254 vacancies

ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (FSSAI) ഒഴിവുകൾ.  ഒക്ടോബർ 8 മുതൽ അപേക്ഷിക്കാം.

ടെക്നിക്കൽ ഓഫീസർ, അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, സെൻട്രൽ ഫുഡ് സേഫ്ടി ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. ഓൺലൈനായി നവംബർ 7 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ fssai.gov.in സന്ദർശിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാം.

ആകെ 254 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഇ.ഡബ്ള്യൂ.എസ്, വനിതകൾ, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപ അടച്ചാൽ മതിയാകും.

ഫുഡ് അനലിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസും ടെക്നിക്കൽ ഓഫീസർ, സെൻട്രൽ ഫുഡി സേഫ്ടി ഓഫീസർ (സി.എഫ്.എസ്.ഒ), അസിസ്റ്റന്റ് മാനേജർ ഐ.ടി, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ്, ഹിന്ദി ട്രാൻസ്ലേറ്റർ, പേഴ്സണൽ അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള പ്രായം 30ും ജൂനിയൽ അസിസ്റ്റന്റ് ഗ്രേഡ്-1 തസ്തികയിലേക്ക് അപേക്ഷിക്കാൻ 25 വയസുമാണ് ഉയർന്ന പ്രായപരിധി.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 8 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിവിധ സർവീസുകളിലുള്ള 215 ഒഴിവുകളിലേക്കുള്ള യു.പി.എസ്.സി എഞ്ചിനീയറിങ് സർവീസ് പരീക്ഷ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

English Summary: FSSAI Recruitment 2021: Applications are invited for 254 vacancies
Published on: 05 October 2021, 08:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now