Updated on: 1 December, 2022 8:05 PM IST
മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും തുടര്‍ ചികിത്സ ധനസഹായം

ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (മത്സ്യബോര്‍ഡ്) സാന്ത്വന തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി പെന്‍ഷന്‍കാര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് തുടര്‍ചികിത്സാ ധനസഹായം നല്‍കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത് 3 വര്‍ഷം പൂര്‍ത്തിയായി 23 വയസ് കഴിഞ്ഞ പ്രതിവര്‍ഷം 50,000 രൂപയില്‍ താഴെ വരുമാനമുളളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഹൃദയ ശസ്ത്രക്രീയ കഴിഞ്ഞവര്‍ക്ക് 25,000 രൂപയും ഡയാലിസിസ് ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവും കരള്‍ രോഗികള്‍, തളര്‍വാതം/കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് 20,000 രൂപ വീതവും ഓട്ടിസം/ഗര്‍ഭാശയ രോഗമുളളവര്‍ എന്നിവര്‍ക്ക് 10,000 രൂപ വീതവും ധനസഹായം ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ

ഈ രോഗങ്ങള്‍ക്ക് തുടര്‍ ചികിത്സ നടത്തുന്നവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം. സര്‍ക്കാര്‍ സഹകരണ ആശുപത്രികളിലെ തുടര്‍ചികിത്സക്കാണ് ധനസഹായം നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കും ബില്ലുകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ചികിത്സയ്ക്ക് ചിലവായ തുക അനുവദിക്കും.

അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ചികിത്സിച്ച ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുളള റഫറന്‍സ് രേഖ (സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക്), ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ അസല്‍ ബില്ലുകള്‍, മത്സ്യബോര്‍ഡ് പാസ്ബുക്കിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം ഫിഷറീസ് ഓഫീസില്‍ അപേക്ഷിക്കണം.

English Summary: Further medical assistance to fishermen and pensioners
Published on: 01 December 2022, 07:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now