Updated on: 4 December, 2020 11:19 PM IST
വടക്കേക്കരയിൽ ഒരേക്കർ സ്ഥലത്തു ഗന്ധകശാല നെൽ വിത്ത് വിതയ്ക്കുന്നു .

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ,വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ .സുഭിക്ഷ കേരളംപദ്ധതി ,ഒരേക്കർ തരിശു സ്ഥലത്ത് ,ഗന്ധകശാല (സുഗന്ധ ഔഷധനെല്ല് )കൃഷിയാരംഭിച്ചു. മടപ്ലാത്തുരുത്ത് ആറാം വാർഡിലെ കൃഷ്ണാ വനിതാ കൃഷി ഗ്രൂപ്പാണ് നെൽകൃഷിയാരംഭിച്ചത് ,വിത്ത് വിതയ്ക്കൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. KM അംബ്രോസ് നിർവ്വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. NC .ഹോച്ച്മിൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ,വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് KU.ജിഷ ,കൃഷി അസിസ്റ്റൻ്റ് S. ഷിനു.കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ഗന്ധകശാലയ്ക്ക് തിളങ്ങുന്ന വയ്ക്കോൽ ,നിറമുള്ള ചെറിയ ഉരുണ്ട നെന്മണികൾ എന്നിവയാണുള്ളത്. വയനാടിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലൂടെ വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന ദേശീയ കാർഷിക നവീകരണ പദ്ധതിയുടെ ഭാഗമായി ഈ നെല്ലിനത്തിന് കേന്ദ്രസർക്കാറിന്റെ ഭൂപ്രദേശ സൂചിക രജിസ്‌ട്രേഷൻ ലഭിച്ചിട്ടുണ്ട്.This paddy variety has received the Land Index Registration of the Central Government as part of the National Agricultural Innovation Program being implemented in Wayanad District through the Ambalavayal Regional Agricultural Research Center, Wayanad.

വടക്കേക്കരയിൽ ഒരേക്കർ സ്ഥലത്തു ഗന്ധകശാല നെൽ വിത്ത് വിതയ്ക്കുന്നു .

ഗന്ധകശാലയുടെ അരിയ്ക്ക് ചന്ദനത്തിന്റെ മണമാണ്. പരമ്പരാഗതമായി ചെട്ടി വിഭാഗക്കാരാണ് ഗന്ധകശാല പ്രധാനമായും കൃഷി ചെയ്യുന്നത്.വയനാട്ടിലെ ചേകാടി, തിരുനെല്ലി ഭാഗങ്ങളിലാണ് കൃഷി കൂടുതലായുള്ളത് സാധാരണ നാലടിയോളം ഉയരത്തിൽ വളരുന്ന നെൽച്ചെടിയാണ് ഗന്ധകശാല. എറണാകുളം ജില്ലയിലെ തീരദേശ പഞ്ചായത്തായ വടക്കേക്കരയിലും ഗന്ധകശാല കൃഷി വ്യാപന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജൈവ കാർഷിക രംഗത്ത് ശക്തമായ ഇടപെടലോടെ വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജൈത്രയാത്രതുടരുന്നു.

തയ്യാറാക്കിയത്
ഷിനു. വടക്കേക്കര കൃഷി ഭവൻ

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ചേന്നങ്കര പാടശേഖരത്ത് സുഗന്ധം പരത്തി ഗന്ധകശാല നെല്ല്

#Agriculture#Krishi#Agro#FTB

English Summary: gandhakashaala paddy cultivation were started on one acre land at Vadakkekkara
Published on: 25 July 2020, 04:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now