Updated on: 4 December, 2020 11:19 PM IST

സുഭിക്ഷ കേരളം പദ്ധതിയുടെ പ്രചാരണാര്‍ത്ഥം സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് ടീം പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന 'വീട്ടില്‍ ഒരു തോട്ടം' പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് ലഭിച്ച ജില്ലയിലെ 96 യുവകലാകാരന്മാരും 7000ലധികം ഫെലോഷിപ്പ് പഠിതാക്കളും ചേര്‍ന്ന് വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മ്മിക്കുന്ന കാമ്പയിന്‍ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അടുക്കളത്തോട്ടം നിര്‍മിക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്. കേരളം കാര്‍ഷിക സ്വയംപര്യാപ്തത നേടാനുള്ള ചുവടുവെയ്പ്പ് വീടുകളില്‍ നിന്നാവണമെന്ന കാഴ്ചപ്പാടില്‍ ഊന്നി ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും മൂന്ന് മുനിസിപ്പാലിറ്റികള്‍ക്കും കീഴിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ആദ്യഘട്ട വിത്തു വിതരണം ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ കുളപ്പുള്ളിയില്‍ നടന്നു. വജ്രജൂബിലി പാലക്കാട് ജില്ലാ കോഡിനേറ്റര്‍ കെ.ആര്‍ അര്‍ജുന്‍, ഇടുക്കി ജില്ലാ കോഡിനേറ്റര്‍ മോബിന്‍ മോഹന്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ കലാമണ്ഡലം ശര്‍മിള എന്നിവര്‍ സംസാരിച്ചു.

Kitchen garden at home campaign began at Palakkad . Minister V.S.Sunil kumar inaugurated the campaign online. 96 young artists who received fellowships from cultural department will lead the project with their more than  7000 students. The campaign aims kitchen garden in all homes of 12 block panchayaths and 3 municipalities of Palakkad district.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജനിതക വിത്തുകളുടെ വ്യാപക ഉപയോഗത്തിന് കര്‍ഷകര്‍

English Summary: Garden at home campaign began
Published on: 13 June 2020, 12:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now