1. News

ജനിതക വിത്തുകളുടെ വ്യാപക ഉപയോഗത്തിന് കര്‍ഷകര്‍

ഈ Khariff season-ല് ചോളം, സോയാബീന്, കടുക്,വഴുതന,പരുത്തി എന്നിവയുടെ ജനിതക വിത്തുകള് വ്യാപകമായി കൃഷി ചെയ്യാന് കര്ഷകര് രംഗത്ത്. ശരത് ജോഷി രൂപം കൊടുത്ത കര്ഷക യൂണിയനായ ഷേത്കാരി സംഘടനാണ് ഇതിന് നേതൃത്വം നല്കുന്നത്. ഈ വിത്തുകള്ക്കൊന്നും കേന്ദ്ര സര്ക്കാര് അംഗീകാരം നല്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

Ajith Kumar V R
Photo-Courtesy- growersforbiotechnology.org
Photo-Courtesy- growersforbiotechnology.org

ഈ Khariff season-ല്‍ ചോളം, സോയാബീന്‍,കടുക്,വഴുതന,പരുത്തി എന്നിവയുടെ ജനിതക വിത്തുകള്‍ വ്യാപകമായി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ രംഗത്ത്. ശരത് ജോഷി

രൂപം കൊടുത്ത കര്‍ഷക യൂണിയനായ ഷേത്കാരി സംഘടനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഈ വിത്തുകള്‍ക്കൊന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

(Sharad Anantrao Joshi was a member of Advisory Board of the World Agricultural Forum (WAF), the foremost global agricultural platform that initiates dialogue between those who can impact agriculture. He is also founder of Shetkari Sanghatana, an organisation for farmers. Shetakari Sanghatana is a non-political union of Farmers formed with the aim to 'Freedom of access to markets and to Technology')

എന്താണ് ബിടി കോട്ടണ്‍ ?

ജനിതക വിത്തുകളും ഹൈബ്രിഡും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ഒരേ ജീനസില്‍പെട്ട ചെടികളിലെ സ്പീഷിസുകളെ ക്രോസ്ബ്രീഡ് ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമാണ് ജനിതക എന്‍ജിനീയറിംഗ്. ജീനസ് ബാരിയര്‍ ക്രോസ് ചെയ്ത് അപരിചിത ജീനുകളെ മറ്റു ചെടികളില്‍ നിന്നോ ജീവികളില്‍ നിന്നോ മണ്ണിലെ ബാക്ടീരിയയില്‍ നിന്നോ വിത്തിലേക്ക് കൊണ്ടുവരുന്ന രീതിയാണ് ജനിതക വിത്തിലുള്ളത്. Bt Cotton മാത്രമാണ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള GM crop. ഇതില്‍ മണ്ണിലെ ബാക്ടീരിയമായ Bacillus thuringiensis (Bt) ല്‍ നിന്നും 2 ജീനുകള്‍ എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. പിങ്ക് ബാള്‍ വേമിനെ പ്രതിരോധിക്കാനുളള പ്രോട്ടീന്‍ ടോക്‌സിനാണ് ഇതിലൂടെ കോട്ടന് ലഭിക്കുന്നത്. ഇപ്പോള്‍ മാര്‍ക്കറ്റില്‍ വന്നിട്ടുളള Ht Bt കോട്ടണില്‍ മറ്റൊരു സോയില്‍ ബാക്ടീരിയയുടെ ജീന്‍ കൂടി ഉപയോഗിച്ചിരിക്കയാണ്. ഇത് glyphosate എന്ന കളനാശിനിയെ അതിജീവിക്കാന്‍ കോട്ടണ്‍ ചെടിയെ ശക്തമാക്കുന്നു.

എന്തുകൊണ്ട് ജനിതക വിത്ത്?

Bt Brinjal ഫ്രൂട്ട് ആന്റ് ഷൂട്ട് ബോറര്‍ എന്ന കീടത്തെ പ്രതിരോധിക്കാനുള്ള ശക്തി നേടിയ വിത്താണ്. DMH-11 എന്ന ജനിതക കടുക് ഡല്‍ഹി സര്‍വ്വകലാശാല ദക്ഷിണ കാമ്പസിലെ Deepak Pental-ം കൂട്ടുകാരും വികസിപ്പിച്ചതാണ്. സെല്‍ഫ് പോളിനേഷന്‍ നടത്തുന്ന കടുകിനെ ക്രോസ് പോളിനേഷന് അനുവദിക്കുന്ന ജനിതക മാറ്റമാണ് ഇത് നല്‍കുന്നത്. ലോകമൊട്ടാകെ ഇപ്പോള്‍ ചോളം, സോയാബീന്‍, കനോള എന്നിവയില്‍ ജനിതക ഇനങ്ങള്‍ കാര്യമായി കൃഷിയില്‍ ഉപയോഗിച്ചുവരുന്നുണ്ട്.

Photo-Courtesy- Youtube.com
Photo-Courtesy- Youtube.com

അംഗീകാരം അനിവാര്യം

ഇന്ത്യയില്‍ Genetic Engineering Appraisal Committee (GEAC) എന്ന അപ്പക്‌സ് ബോഡി അംഗീകരിച്ചാല്‍ മാത്രമെ ജനിതക വിത്തുകള്‍ കൊമേഴ്യസലായി ഉപയോഗിക്കാന്‍ കഴിയൂ. 2002 ല്‍ GEAC അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് Bt Cotton ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഇന്ത്യയിലെ 95 ശതമാനം കോട്ടണും Bt cotton ആണ്. അംഗീകാരമില്ലാത്ത ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നതിന് 5 വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് 1989 ലെ Environmental Protection Act പ്രകാരമുള്ള ശിക്ഷ.

കര്‍ഷകര്‍ക്ക് ലക്ഷ്യം മികച്ച വിളവ്

കോട്ടണ്‍ കര്‍ഷകര്‍ Ht Bt Cotton ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതിന് പ്രധാന കാരണം കളപറിക്കുന്നതിനുളള ചിലവ് കുറയ്ക്കാം എന്നതാണ്. Ht Bt Cotton-ം Glyphosate-ം ഉപയോഗിക്കുക വഴി കള നിയന്ത്രിക്കാന്‍ കഴിയും. ഹരിയാനയിലെ കര്‍ഷകര്‍ Bt Brinjal നടാന്‍ ആഗ്രഹിക്കുന്നത് കീടനാശിനി ഉപയോഗം പരമാവധി കുറയ്ക്കാം എന്ന ലക്ഷ്യത്തോടെയാണ്. ഇന്ത്യയില്‍ നിയമവിധേയമല്ലാതെ വ്യാപകമായി ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് സീഡ് ഇന്‍ഡസ്ട്രി കണക്കാക്കുന്നത്. 400 ഗ്രാം തൂക്കം വരുന്ന 4-4.5 കോടി പാക്കറ്റ് കോട്ടണ്‍ വിത്തുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നു. ഇതില്‍ 50 ലക്ഷമെങ്കിലും അംഗീകാരമില്ലാത്ത Ht Bt Cotton ആണ്. ഹരിയാനയില്‍ വ്യാപകമായി Bt വഴുതന ഉപോയഗിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് Akola ജില്ലയിലെ കര്‍ഷകര്‍ ഷേത്കാരി സംഘടന്റെ നേതൃത്വത്തില്‍ പരസ്യമായി Ht Bt Cotton ഉപയോഗിച്ച് വിളവിറക്കി. അധികൃതര്‍ അവര്‍ക്കെതിരെ കേസെടുത്തിരിക്കയാണ്. ജനിതക വിത്തുകള്‍ പരിസ്ഥിതിക്കും മനുഷ്യനും ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഷേത്കാരി സംഘടന്‍ പ്രസിഡന്റ് അനില്‍ ഗ്യാന്‍വത് സാങ്കേതിക മികവ് കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വരെ പ്രക്ഷോഭം നടത്തുമെന്നും സര്‍ക്കാരിന്റെ ഒരു നിയമത്തിനും തങ്ങളെ പിറകോട്ടടിക്കാന്‍ കഴിയില്ലെന്നും പ്രസ്താവിച്ചു. ഇടക്കാലത്ത് നിലച്ചിരുന്ന ജനിതക വിത്ത് സംബ്ബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിക്കുകയാണ്. കേരളത്തിലും ചര്‍ച്ചകള്‍ സജീവമാകും എന്നുറപ്പ്.

Farmers of Maharashtra and Haryana are planning mass sowing of Genetically Modified seeds for maize, soybean, mustard, brinjal and herbicide-tolerant Ht Bt Cotton in the current Kharif season. Shetkari Sanghatana is mobilizing farmers against the Government restrictions on GM seeds. After initial resistance, now 95% of cotton seeds India using is that of GM. Haryana farmers are using Bt brinjal to limit the use of pesticides. It is good news that GM mustard DMH-11 was developed by Deepak Pental and colleague in the South campus of the University of Delhi. In India, the Genetic Engineering Appraisal Committee is the apex body that allows commercial use of GM seeds. Farmer association says they will go-ahead to use the seeds and face its repercussions.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഭൂട്ടാന് - ഹിമാലയം ഒളിപ്പിച്ച മനോഹാരിത -ഭാഗം -4

English Summary: GM seeds: the debate and sowing agitation,janithaka vithukaludae vyapaka upayogathinu karshakar

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds