കേരളത്തിൽ നിന്നുള്ള 5 കാർഷിക ഉത്പ്പന്നങ്ങൾക്ക് കൂടി ഭൗമ സൂചിക പദവി ലഭിച്ചു. അട്ടപ്പാടി ആട്ട് കൊമ്പ് അമര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ- വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ട് വെള്ളരി എന്നിവയ്ക്കാണ് GI പദവി ലഭിച്ചത്.
കാർഷിക സർവ്വകലാശാലയുടെ ബൌദ്ധിക സ്വത്തവകാശ സെലാണ് ഇവയുടെ ഇവയ്ക്ക് നേതൃത്വം നൽകിയത്. ഇത് ലഭിക്കുന്നത് വഴി പ്രാദേശിക തനത് ഉത്പ്പന്നങ്ങൾക്ക് നിയമ പരിരക്ഷ ലഭിക്കുകയും സ്വദേശ വിദേശ വിപണികളിൽ ഇവയ്ക്ക് പ്രചാരമേറുകയും ചെയ്യും.
എന്തൊക്കെയാണ് കാർഷിക ഉത്പ്പന്നങ്ങൾ
ഓണാട്ടുകര എള്ള്
എള്ളിൻ്റെ വിത്തിൽ 50 ശതമാനത്തോളം എണ്ണും മറ്റ് അപുരിത കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. മറ്റ് എണ്ണകളെ അപേക്ഷിച്ച് കൂടുതലായി ആൻ്റി ഓക്സിഡൻ്രുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
അട്ടപ്പാടി ആട്ട് കൊമ്പ് അമര
ആടിൻ്റെ കൊമ്പ് പോലെയാണ് ഇതിൻ്റെ രൂപം. പ്രമേഹ രോഗത്തിന് ഉത്തമമാണ് ഇത്. തണ്ടിനും കായ്ക്കൾക്കും വയലറ്റ് നിറമാണ് അതിന് കാരണം അതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ ആണ്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, കാൽസ്യം, നാര് എന്നിവ അടങ്ങിയിട്ടുണ്ട്.
അട്ടപ്പാടി തുവര
ഇതിന് വെള്ള നിറമാണ് ഉള്ളത്. ഇത് പച്ചക്കറിയായും പരിപ്പായും ഉപയോഗിച്ച് വരുന്നു. ഇതിന് സാധാരണ തുവര മണികളേക്കാൾ തൂക്കവും വലിപ്പവും ഉണ്ട്. പ്രോട്ടീൻ, അന്നജം, നാരുകൾ, കാൽസ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള പോഷകങ്ങളാൽ ഇത് സമ്പുഷ്ടമാണ്.
കാന്തല്ലൂർ- വട്ടവട വെളുത്തുള്ളി
ഇടുക്കി ദേവിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ- വട്ടവട വെളുത്തുള്ളിക്ക് അണുബാധ, കൊളസ്ട്രോൾ, രക്തധമനികളിലെ പ്രശ്നങ്ങൾ, പ്രമേഹം എന്നിങ്ങനെ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കെതിരെ പോരാടുന്ന അല്ലിസിൻ എന്ന സംയുക്തം ഈ വെളുത്തുള്ളിയിൽ പ്രധാനമയായി അടങ്ങിയിരിക്കുന്നു. മാത്രമല്ല മറ്റ് വെളുത്തുള്ളികളിൽ നിന്ന് വ്യത്യസ്ഥമായി സൾഫൈഡുകൾ, ഫ്ലേവനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ പൊട്ട് വെള്ളരി
ഇത് ജ്യൂസായും അല്ലാതെയും ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഇത് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരും സമീപ പ്രദേശത്തും എറണാകുളം ജില്ലയുടെ ചില ഭാഗത്തുമാണ് ഇത് കൃഷി ചെയ്ത് വരുന്നത്. കൊടും വേനലിൽ ആണ് ഇത് വിളവെടുക്കുന്നത് അത് കൊണ്ട് തന്നെ ഇത് മികച്ച ദാഹശമനിയാണ്. ഉയർന്ന അളവിൽ വൈറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിൽ നാര്, കൊഴുപ്പ്, മഗ്നീഷ്യം എന്നിങ്ങനെയുള്ള മറ്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പുതിയ ന്യൂനമർദം; കേരളത്തിന് മുന്നറിയിപ്പ്..കൂടുതൽ കൃഷി വാർത്തകൾ