1. Vegetables

Dolichos Beans: അമര പയർ കൃഷി ചെയ്യാം

അമര പയർ (Dolichos Beans) കൃഷി ചെയ്യാം, ഡോളിക്കോസ് ബീൻ : ലാബ്ലാബ് പർപ്പ്യൂറിയസ് എന്ന് അറിയപ്പെടുന്ന അമരപയ്യർ പോഷകഗുണമുള്ള നല്ലൊരു പച്ചക്കറിയാണ്.

Raveena M Prakash
Amara payyaru (Dolichos Beans)
Amara payyaru (Dolichos Beans)

ഡോളിക്കോസ് ബീൻസ് or ലാബ്ലാബ് പർപ്പ്യൂറിയസ് എന്ന് അറിയപ്പെടുന്ന അമരപയർ പോഷകഗുണമുള്ള, നല്ലൊരു പച്ചക്കറിയാണ്, രാജ്യത്തുടനീളം വളരുന്ന ഈ ചെടി സമൃദ്ധമായ ഒരു പയർ വിളയാണ്. ഉയർന്ന അളവിൽ മാംസ്യവും നാരും അടങ്ങിയിട്ടുള്ള ഒരു വിള കൂടിയാണ് അമര. ഇതോടൊപ്പം തന്നെ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ പോഷകസമൃദ്ധമായ ഈ പച്ചക്കറി കഴിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യും. ദഹനത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെ നല്ലതാണ് ഇത്. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് വിശ്വസിച്ച് കഴിക്കാവുന്ന ഒരേ ഒരു പ്രോട്ടീന്‍ ഭക്ഷണവുമാണിത്.

അമര പയറിന്റെ പോഷക ഗുണങ്ങൾ: 

1. 3.8 മുതൽ 4.3% വരെ പ്രോട്ടീൻ, 6.9% കാർബോഹൈഡ്രേറ്റ്, ധാതുക്കൾ, കൊഴുപ്പ് കുറവ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഈ ബീൻസ്. വിറ്റാമിൻ-എ -325 IU, വിറ്റാമിൻ ബി, വിറ്റാമിൻ-സി എന്നിവയുടെ നല്ല ഉറവിടവുമാണ് ഇവ. നാരുകളാൽ സമ്പന്നമാണ്, മികച്ച പോഷകമായി പ്രവർത്തിക്കുന്നു.

2. അമരപ്പയറിൽ അടങ്ങിയിരിക്കുന്ന ചില പ്രേത്യക ഫൈബറുകൾ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുകയും, കൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അമര പയറിൽ അടങ്ങിയിരിക്കുന്ന ഫൈബർ ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നു . അമരപ്പയറിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി വൺ കേന്ദ്ര നാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തിന് സഹായിക്കുന്നു.

3. അമരപ്പയറിൽ അടങ്ങിയിട്ടുള്ള മറ്റൊരു പോഷകമാണ് കാൽസ്യം, ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ ഗുണം ചെയുന്നു. ഹൃദയാരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന പൊട്ടാസ്യവും അമരയിൽ ധാരാളമായി കാണപ്പെടുന്നു.

4. മാനസിക സങ്കർഷം കുറയ്ക്കുകയും മനസിന്‌ സന്തോഷം തരുന്ന ഹോർമോൺ ആയ ഡോപ്പമിൻ ഉയർന്ന അളവിൽ അമരയിൽ അടങ്ങിയിട്ടുണ്ട്.

5. അമരയിൽ ഇരുമ്പിന്റെ അംശം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്, ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയ ഒരു പയർ വർഗ്ഗമാണ് അമര. ശരീരത്തിൽ രക്ത കുറവ് അനുഭവിക്കുന്നവർക്ക് കഴിക്കാൻ വളരെ ഉത്തമമായ ഒരു പച്ചക്കറിയാണ് ഇത്. ഒരു വ്യക്തിയിലെ രോഗപ്രതിരോധശേഷി കൂട്ടാൻ ഇത് സഹായിക്കും.

6. അമരപ്പയറിൽ അടങ്ങിയ മറ്റൊരു ഘടകമാണ് വിറ്റാമിൻ സി.

7. ശരീരത്തിലെ ദഹനപ്രക്രിയയുടെ പോരായ്‌മ, ഒപ്പം മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനും അമരപ്പയർ വളരെ നല്ലതാണ്. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു.

അമരപ്പയർ കൃഷി ചെയ്യുന്നതെങ്ങനെ?

അമരപ്പയർ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് വരികൾ തമ്മിൽ ഉള്ള അകൽച്ച, ഓരോ ചെടിയും തമ്മിൽ ഏകദേശം ഒന്നേകാൽ മീറ്റർ അകാലത്തിൽ നടാൻ ശ്രമിക്കണം. ആരോഗ്യമുള്ള വിത്തുകൾ നടാൻ പ്രേത്യകം ശ്രദ്ധിക്കണം. ഓരോ കുഴിയിലും രണ്ടു മുതൽ മുന്ന് വരെ വിത്തുകൾ ഇടാം. വള്ളിച്ചെടിയായി വളരുന്നത് കൊണ്ട് പടർന്നു കയറാൻ പന്തൽ കെട്ടണം. വള്ളികൾക്ക് നീളവും വളർച്ചയും കൂടുമ്പോൾ പുതിയ തളിരുകൾ നുള്ളാൻ ശ്രമിക്കണം. ഇങ്ങനെ ചെയുന്നത് വഴി കൂടുതൽ ശാഖകൾ ഉണ്ടാവും, ഇത് ചെടിയ്ക്ക് ആരോഗ്യത്തോടെ വളരാൻ സാധിക്കും. പൂങ്കുല ഉണ്ടാകുന്നതോടെ വീണ്ടും അതെ കുമ്പുകൾ നുള്ളാവുന്നതാണ്, പൂക്കൾ വന്ന വള്ളി കഴിഞ്ഞു ഇട വിട്ടു കൂമ്പു നുള്ളി വളർത്തുന്നത് വഴി നല്ല വളർച്ച ലഭിക്കും. അത് മാത്രമല്ല കൂടുതൽ ശാഖകൾ ഉള്ളത് കൊണ്ട് ധാരാളം പൂക്കൾ ലഭിക്കും. 

ബന്ധപ്പെട്ട വാർത്തകൾ: God's crown :മഹ്‌കോട്ട ദേവ പഴം, എങ്ങനെ കൃഷി ചെയ്യാം?

ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Amara payyaru (Dolichos Beans) farming

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds