ബ്രഷ് കട്ടർ കൃഷിസ്ഥലത്തെ പുല്ലു വെട്ടുന്നതിനായി സാധാരണയായി കർഷകർ ഉപയോഗിച്ചുവരുന്ന ഒരു യന്ത്രമാണ്റ്റികുറ്റിക്കാട്, പുല്ലുകൾ, കളകൾ എന്നിവ നീക്കം ചെയ്യാനും ബ്രഷ് കട്ടർ ഉപയോഗിക്കാം. Brush Cutter, a machine commonly by farmers to mow the lawn, the brush cutter can also be used to remove bushes and weeds. ബ്ലേഡുകൾ മാറ്റി ഘടിപ്പിക്കുന്നതനുസരിച്ച് കാർഷിക മേഖലയിലെ വിവിധ കൃഷിപ്പണികൾക്ക് പ്രവർത്തിപ്പിക്കാവുന്ന ഒരു വിവിധോദേശ ഉപകരണവുമാണിത്.
ഇതിൻ്റെ പ്രധാന ഭാഗങ്ങൾ ഒരു അഗ്രത്ത് പെട്രോൾ എൻജിൻ, കൈകൾക്കൊണ്ട് യന്ത്രം പ്രവർത്തിപ്പിക്കാനുള്ള ഹാൻഡിൽ, ഷാഫ്റ്റിന്റെ അഗ്രഭാഗത്തായി കറങ്ങുന്ന ബ്ലെയിഡ് എന്നിവയാണ്.കൈകൾക്കൊണ്ട് എൻജിൻ താങ്ങിപ്പിടിച്ച് പ്രവർത്തിപ്പിക്കാവുന്നതും പുറകിൽ തൂക്കിയിടാവുന്നതുമായ മോഡലുകൾ വിപണിയിൽ ലഭ്യമാണ്.പ്രധാനമായും മൂന്നു തരത്തിലുള്ള ബ്ലേഡുകളാണ് യന്ത്രത്തോടൊപ്പമുള്ളത്.പുല്ലുകളും ഇലപ്പടർപ്പുകളുമൊക്കെ വെട്ടിമാറ്റാനായി ഉപയോഗിക്കുന്ന നൈലോൺ റോപ്പ് ഉപയോഗിക്കുന്ന കട്ടർ.വണ്ണം കുറഞ്ഞ ചെടികളും കളകളുമൊക്കെ വെട്ടിമാറ്റാനാവശ്യമായ ത്രികോണാകൃതിയിലുള്ള ബ്ലേഡ്.കനം കൂടിയവയ്ക്കായി വൃത്താകൃതിയിലുള്ള ബ്ലേഡ്. ഇത് ഉപയോഗിച്ച് നെല്ല്, തീറ്റപ്പുല്ല്, ചോളം, കരിമ്പ് തുടങ്ങിയവ മുറിക്കാൻ സാധിക്കും.
മറ്റ് അനുബന്ധ ഉപകരണങ്ങൾ
റോട്ടർ ബ്ലേഡ് (Rotter blade)
നെൽച്ചെടികൾക്കും പച്ചക്കറികൾക്കും ഇടയിലുള്ള ചെറിയ കളകൾ നിയന്ത്രിക്കാനും മണ്ണിളക്കം സാധ്യമാക്കാനും കഴിയും.
Brush Cutter A machine commonly used by farmers to mow the lawn, the brush cutter can also be used to remove bushes, weeds and weeds.
ട്രീ പ്രൂണർ (Tree pruner)
പ്രൂണറുകൾ ഘടിപ്പിച്ചുകൊണ്ട് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ ഉപയോഗിക്കാം.
എൻജിൻ തരം
4 സ്ട്രോക്ക് (4stroke)
ഭാരം കൂടുതൽ, ഉയർന്ന വില, ഉയർന്ന ഇന്ധനക്ഷമത, ഓയിൽ കാലാവധിക്കനുസരിച്ച് മാറ്റി ഉപയോഗിക്കുക
2 സ്ട്രോക്ക് (2 stroke)
കുറഞ്ഞ വില, ഭാരം കുറവ്, കുറഞ്ഞ ഇന്ധനക്ഷമത, ഓയിൽ പെട്രോൾ മിശ്രിതം ഇന്ധനമായി ഉപയോഗിക്കുന്നു.
പ്രവർത്തനക്ഷമത: മണിക്കൂറിൽ 0.12–0.16 ഹെക്ടർ
ഇന്ധനക്ഷമത: മണിക്കൂറിന് 1 ലീറ്റർ
നിർമാതാക്കൾ: ഹോണ്ട, സ്റ്റിൽ, മിത്‌സുബിഷി, കിസാൻ ക്രാഫ്റ്റ്, ഒലിയോ മാക്
ഏകദേശ വില: 7000–45000
ഏകദേശ ഭാരം: 6–8 കിലോഗ്രാം
കാർഷിക യന്ത്രവൽകരണ ഉപപദ്ധതി
എസ്.എം.എ.എം (SMAM – സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ)
കാർഷിക യന്ത്രങ്ങൾ സ്വന്തമായി വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഉപപദ്ധതിയാണ് സ്മാം. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊയ്ത്തു മുതൽ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80 വരെ ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാകും.
കർഷകസംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കും സഹായം ലഭിക്കും.ഇതിനായി https://agrimachinery.nic.in/ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.വിവിധ യന്ത്രങ്ങൾക്കു നൽകുന്ന പരമാവധി ആനുകൂല്യങ്ങളും വൈബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.