Updated on: 28 May, 2021 7:18 PM IST
PM Kisan Samman Nidhi Yojana

പ്രധാൻ മന്ത്രി കിസാൻ സമൻ നിധി യോജന രാജ്യത്തെ കർഷകർക്ക് ഒരു സുവർണ്ണാവസരം നൽകുന്നു.  രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാൻ മന്ത്രി കിസാൻ സമൻ നിധി യോജനയുമായി ഇതുവരെ 9 കോടിയിലധികം കർഷകരെ ബന്ധപ്പെടുത്തിയിട്ടുണ്ട്.

അടുത്തിയാണ് പദ്ധതിയുടെ എട്ടാമത്തെ ഗഡു വിതരണം ചെയ്തത്. ഇതിനു കീഴിൽ ഇരുപതിനായിരം കോടി രൂപ 9.5 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് അയച്ചു. നിങ്ങള്‍ ഒരു കര്‍ഷകനും PM Kisan  യോജനയുടെ എല്ലാ നിബന്ധനകളും പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളില്‍ ഇരുന്നു കൊണ്ടു തന്നെ പദ്ധതിയ്ക്കായി അപേക്ഷിക്കുവാനും അതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കുവാനും സാധിക്കും. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന പുതിയ കര്‍ഷകര്‍ക്ക് ജൂണ്‍ 30ന് മുമ്പായി https://pmkisan.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

പദ്ധതിയിൽ ചേരുന്ന പുതിയ കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക

രണ്ടു നേട്ടമാണ് കര്‍ഷകരെ കാത്തിരിക്കുന്നത്. ജൂണ്‍ 30ന് മുമ്പായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകന് പദ്ധതിയുടെ രണ്ട് ഗഡുക്കളുടെ നേട്ടം ലഭിക്കും. ജൂണ്‍ മാസത്തില്‍ ഒരു കര്‍ഷകന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ജൂലൈ മാസത്തില്‍ ആദ്യ ഗഡു തുകയായ 2,000 രൂപ കര്‍ഷകന് ലഭിക്കും. പിഎം കിസാന്‍ യോജന പ്രകാരം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് എട്ടാം ഗഡു വിതണം ചെയ്യുന്നത്. അതിന് ശേഷം ആഗസ്ത് മാസത്തില്‍ ഒമ്പതാം ഗഡുവും വിതരണം ചെയ്യും.

ഈ സാഹചര്യത്തില്‍, ജൂണ്‍ 30ന് മുമ്പ് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകന് ആദ്യ ഗഡു ജൂലൈ മാസത്തിലും ഒപ്പം രണ്ടാം ഗഡു ആഗസ്ത് മാസത്തിലും ലഭിക്കും. അതായത് രജിസ്റ്റര്‍ ചെയ്ത് അധികം കാത്തിരിക്കാതെ തന്നെ കര്‍ഷകന്റെ കൈയ്യില്‍ 4,000 രൂപ എത്തുമെന്നര്‍ഥം. പദ്ധതി ആരംഭിച്ച സമയത്ത് ചെറിയ ഭൂമി കൈവശം ഉള്ള കര്‍ഷകര്‍ക്ക് മാത്രമായിരുന്നു പദ്ധതിയുടെ ആനുകൂല്യം നല്‍കിയിരുന്നത്. പിന്നീട് രാജ്യത്തെ ഏത് കര്‍ഷകനും പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ നിബന്ധനകളില്‍ ഭേദഗതി വരുത്തുകയായിരുന്നു.

പദ്ധതിയുടെ ഗുണഭോക്താക്കളാകുന്ന കൃഷിക്കാര്‍ക്ക് പ്രതി വര്‍ഷം 6,000 രൂപയാണ് സാമ്പത്തിക സഹായമായി ലഭിക്കുക. 

ഓരോ നാല് മാസങ്ങളുടെ ഇടവേളകളില്‍ 2,000 രൂപ വീതം ഗഢുക്കളായി കര്‍ഷകന്റെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

English Summary: Get Rs 4,000 under PM KISAN Yojana by doing this
Published on: 28 May 2021, 06:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now