1. News

പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം

എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക. സംസ്ഥാന സ‍ർക്കാരിൻറെ ലാൻഡ് റെക്കോ‍ർഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. പദ്ധതി പ്രകാരം സ‍ർക്കാർ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം ദിവസങ്ങൾക്കുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും.

Arun T
ചെറുകിട,നാമമാത്ര കർഷകർ
ചെറുകിട,നാമമാത്ര കർഷകർ

പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം

എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക.
സംസ്ഥാന സ‍ർക്കാരിൻറെ ലാൻഡ് റെക്കോ‍ർഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.
പദ്ധതി പ്രകാരം സ‍ർക്കാർ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം ദിവസങ്ങൾക്കുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും.

രജിസ്റ്റേ‍ർഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും.
കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു.
എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. 2,000 രൂപ മൂന്ന് തവണകളായാണ് നിക്ഷേപിയ്ക്കുന്നത്.

അപേക്ഷ നൽകേണ്ടത് എങ്ങനെ?

കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നൽകേണ്ടത്. അല്ലെങ്കിൽ റെവന്യൂ ഓഫീസർക്കോ, പിഎം കിസാൻ നോഡൽ ഓഫീസർക്കോ അപേക്ഷ നൽകാം. ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയും പദ്ധതിയ്ക്കായി അപേക്ഷിയ്ക്കാം. പദ്ധതിയിൽ അംഗമായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തും എന്നതാണ് പ്രധാന സവിശേഷത. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പ്രധാനമായും പദ്ധതിയുടെ ലക്ഷ്യം.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?

ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴി പദ്ധതിയിൽ നേരിട്ട് അപേക്ഷ നൽകാനാകും.

ആധാർ കാർഡിൻ്റെ പകർപ്പ്,
ഉപഭോക്താവിൻറെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
സ്ഥലത്തിന്റെ നികുതി അടച്ച റസീറ്റ്
റേഷൻകാർഡിന്റെ പകർപ്പ്

ആധാർ കാർഡിലെ പേരു തന്നെ അപേക്ഷയിലും തെറ്റാതെ നൽകണം. അക്കൗണ്ടിലൂടെയാണ് പണം നേരിട്ട് അപേക്ഷകരിൽ എത്തുക എന്നതിനാൽ അക്കൗണ്ട് നമ്പർ തെറ്റാതിരിയ്ക്കാൻ പ്രത്യേക ശ്രദ്ധ വേണം.

സ്ഥലം ഉള്ള എല്ലാവർക്കും പണം കിട്ടുമോ?

ഇല്ല. 18 വയസു മുതൽ 40 വയസു വരെ പ്രായമുള്ള ചെറുകിട,നാമമാത്ര കർഷകർക്കാണ് ആനുകൂല്യം. പദ്ധതി പ്രകാരം ആദായ നികുതി നൽകുന്നവർക്കും ഡോക്ടർമാർ, എഞ്ചിനിയർമാർ, അഭിഭാഷകർ തുടങ്ങി രജിസ്റ്റേർഡ് ജോലികളിൽ ഏർപ്പെട്ടിരിയ്ക്കുന്നവർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും ആനുകൂല്യം ലഭിയ്ക്കില്ല.

എന്നാൽ ക്ലാസ് 4 വിഭാഗത്തിൽ വരുന്ന ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ആനുകൂല്യം ലഭ്യമാണ്. കേന്ദ്ര സംസ്ഥാന സർവീസുകളിൽ നിന്ന് വിരമിച്ച് പ്രതിമാസം 10,000 രൂപയിൽ അധികം പെൻഷൻ വാങ്ങുന്നവർക്കും പദ്ധതിയിൽ അപേക്ഷ നൽകാനാകില്ല. സ്ഥാപനങ്ങളോട് അനുബന്ധിച്ച് ഭൂമിയുള്ളവർക്കും സഹായം കിട്ടില്ല.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക

ഇ വിജ്ഞാന സേവന കേന്ദ്രം
( കേരള ലൈബ്രറി കൌൺസിൽ അംഗീകൃത സ്ഥാപനം )
ശ്രീ ബോധാനന്ദ വായനശാല
കിഴക്കുംമുറി ,പെരിങ്ങോട്ടുകര

English Summary: PM KISAN YOJANA ANYONE CAN BECOME A MEMBER

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds