Updated on: 9 December, 2022 11:21 PM IST
ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇൻസന്റിവ് നൽകുന്നത് ഫലപ്രദം : മന്ത്രി ജെ.ചിഞ്ചുറാണി

ക്ഷീര കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി ഇൻസെന്റിവ് നൽകുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. 2021 ലെ ക്ഷീരകർഷക അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആകെ 28 കോടി രൂപ ഇൻസെന്റീവിനായി മാറ്റി വെച്ചിട്ടുണ്ട്.

130 കോടി രൂപ ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആയിരത്തിലധികം കർഷകർക്ക്  ഇൻസന്റിവ് ലഭിച്ചിട്ടുണ്ട്. നൂറിലധികം കർഷകർക്ക് 10000 മുതൽ 25000 വരെ തുക ലഭിച്ചു. ഒന്നേമുക്കാൽ ലക്ഷം വരെ ഇൻസന്റിവ് ലഭിച്ച കർഷർ കേരളത്തിലുണ്ടെന്നും ക്ഷീരമേഖലയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ധാരാളം കർഷകർ കേരളത്തിലുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കർഷക പാർലമെന്റ് സംഘടിപ്പിച്ചു: ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ശബ്ദമുയർത്തും:

മികച്ച ക്ഷീര കർഷകൻ, വാണിജ്യാടിസ്ഥാനത്തിലെ മികച്ച ക്ഷീര കർഷകൻ (ക്ഷീരശ്രീ), മികച്ച സമ്മിശ്ര കർഷകൻ, മികച്ച വനിതാ സംരഭക, മികച്ച യുവ കർഷകൻ എന്നിവർക്ക് മന്ത്രി പുരസ്‌കാരം നൽകി. മൃഗ സംരക്ഷണ മേഖലയുടെ വികസനത്തിനൊപ്പം കർഷകക്ഷേമത്തിന് ഊന്നൽ നൽകി മികച്ച കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് പുരസ്‌കാരം നൽകുന്നത്. ഹരിയാനയിൽ നടന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ നേട്ടം കരസ്ഥമാക്കിയ വെറ്ററിനറി ഡോക്ടർ കീർത്തിയെയും മന്ത്രി ആദരിച്ചു.

വി. കെ പ്രശാന്ത് എം എൽ എ അധ്യക്ഷനായ പരിപാടിയിൽ അഗ്രി ഡിവിഷൻ പ്ലാനിങ് ബോർഡ് ചീഫ് എസ്. എസ് നാഗേഷ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ, എൽ. എം. ടി. സി കുടപ്പനക്കുന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫിസർ ഡോ. റെയ്‌നി ജോസഫ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

English Summary: Giving special incentives to protect dairy farmers is effective: Minister J. Chinchurani
Published on: 09 December 2022, 11:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now