Updated on: 4 December, 2020 11:18 PM IST
ആഗോള താപനം ഹിമാലയത്തിലെ മഞ്ഞുമലകളെ ഉരുക്കുന്നു എന്ന് പഠനങ്ങള്‍. ഇരട്ടിവേഗത്തിലാണ് മലകള്‍ ഉരുകി ഇല്ലാതാകുന്നത്. ഇന്ത്യ, ചൈന, നേപ്പാള്‍ ഭൂട്ടാന്‍ എന്നിവിടങ്ങളിലെ 2000 കിലോമീറ്ററില്‍ വരുന്ന 650 ഹിമപര്‍വതങ്ങളില്‍ നിന്ന് 40 വര്‍ഷമായി യുഎസ്  ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 80 കോടി ആളുകള്‍ക്കു ഭാവിയില്‍ ശുദ്ധജലം മുടങ്ങുമെന്ന് കൊളംബിയ സര്‍വകലാശാലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നു.
ഭൂമിയുടെ മൂന്നാം ധ്രുവം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയത്തില്‍ ഇപ്പോള്‍ 60,000 കോടി ടണ്‍ മഞ്ഞുണ്ടെന്നാണ് ഏകദേശ കണക്ക്. 1975- 2000 ല്‍ വര്‍ഷം തോറും ശരാശരി 25 സെന്റിമീറ്റര്‍ ഉയരത്തില്‍ ഹിമപാളി ഉരുകിയൊലിച്ചുപോയി. 2000 നു ശേഷം ഇത് 50 സെന്റിമീറ്ററായി
ആഗോള താപനില ഇക്കാലയളവില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടിയതാണു കാരണം. പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണമാണ് ആഗോള താപനത്തിനും അതുവഴിയുള്ള കാലാവസ്ഥാ വ്യതിയാനത്തിനും കാരണമെന്നാണ് പാശ്ചാത്യരുടെ നിലപാട്. 1975 2000 കാലയളവിനെ അപേക്ഷിച്ച് 2000 നു ശേഷം ഇതിന്റെ തോത് ഇരട്ടിയായതായി കണ്ടെത്തി.
ധ്രുവപ്രദേശങ്ങളിലുള്ള എല്ലാ മഞ്ഞുപാളികളും ഉരുകി തീര്‍ന്നാല്‍ കടല്‍ ജലനിരപ്പ് ഏതാണ്ട് 65.8 മീറ്റര്‍ ഉയരും. അതായത് 216 അടി. 20.8 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുപാളികളാണ് ഭൂമിയില്‍ ആകെയുള്ളത്. ഇവ ഉരുകി തീരാന്‍ സാധാരണ ഗതിയില്‍ 5000 വര്‍ഷം വരെ എടുക്കാം. പക്ഷേ ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തില്‍ മഞ്ഞുരുക്കം അതിവേഗത്തിലാണ്. ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെ ശരാശരി താപനില 26.6 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്.
English Summary: Globalwarming melting Himalaya's ice
Published on: 21 June 2019, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now