Updated on: 12 October, 2023 11:11 PM IST
ജിഎം വിളകൾ: സാമൂഹികവശങ്ങൾ കൂടി പരിഗണിക്കണമെന്ന് വിദഗ്ധർ

കൊച്ചി: കാർഷികരംഗത്ത് ജനിതക സാങ്കേതികവിദ്യകൾ കൂടുതൽ ഫലപ്രദമാക്കാൻ സാമൂഹികവശങ്ങൾ കൂടി പരിഗണിക്കുന്നതിനുള്ള സംവിധാനമുണ്ടാകണമെന്ന്  വിദഗ്ധർ. കൊച്ചിയിൽ നടക്കുന്ന 16ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിൽ ജനിതകസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അഭിപ്രായം. ജിഎം വിളകളുടെ കാര്യത്തിൽ സാമൂഹിക-സാമ്പത്തികവശങ്ങൾ കൂടി പരിഗണിച്ചുള്ള നയരൂപീകരണങ്ങൾ ആവശ്യമാണ്. 

ഈ രംഗത്തെ ഓരോ ജനിതക സാങ്കേതിക വിദ്യകളുടെയും സാമൂഹികമൂല്യം കൂടി കണക്കിലെടുക്കണം. ഇതിന് എല്ലാഘടകങ്ങളും സംയോജിപ്പിച്ചുള്ള വിശാലമായ ചട്ടക്കൂട് വേണം. ജനിതക ശാസ്ത്രജ്ഞരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും യോജിച്ചുള്ള ഇടപെടലുകൾ ഈ മേഖലയിൽ കൂടുതൽ ഫലം ചെയ്യുമെന്നും അവർ പറഞ്ഞു.

ഈ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിന് സാമൂഹികാഘാത പഠനങ്ങൾകൂടി നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ ആർ രാമകുമാർ പറഞ്ഞു. പലരും കരുതുന്നതു പോലെ ബിടി കോട്ടൻ ഒരു പരാജയമായിരുന്നില്ല. എന്നാൽ, ഈ അനുഭവം  ശാസ്ത്രസാങ്കേതികരംഗവും നയരൂപീകരണരംഗവുമായുള്ള വിടവ് നികത്താൻ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതൽ ഉൽപാദനം നേടാൻ ജനിതക ശാസ്ത്രസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാൽ മാത്രമേ കഴിയൂവെന്ന് ഓസ്ട്രേലിയയിലെ മർഡോക് സർവകാലശാലയിലെ പ്രൊഫസർ ഡോ മൈക്കൽ ജോൺസ് പറഞ്ഞു.

English Summary: GM crops: Social aspects to be considered, experts say
Published on: 12 October 2023, 11:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now