Updated on: 15 November, 2021 8:10 AM IST
GMRC Recruitment 2021: Apply for various posts

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ (GMRC) ഒഴിവുകൾ. സിവിൽ-എൻവയോൺമെന്റ് ആൻഡ് സേഫ്ടി (പ്രോജക്ട് വിംഗ്), ഒ ആൻഡ് എം വിംഗ്, എന്നീ മാനേജീരിയൽ (Managerial) തസ്തികകളിലേയ്ക്കാണ്   അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജി.എം.ആർ.സി വെബ്സൈറ്റായ gujaratmetrorail.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. നവംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 11 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബി.എസ്.എഫിൽ ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേ, മെട്രോ റെയിൽവേ, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ തുടങ്ങിവയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് മുൻഗണനയുണ്ട്.

ഒഴിവുകളുടെ വിശദാംശങ്ങൾ

സിവിൽ-എൻവയോൺമെന്റ് ആൻഡ് സേഫ്ടി (പ്രോജക്ട് വിംഗ്)- 6 ഒഴിവുകൾ

ഒ ആൻഡ് എം വിംഗ്- 5 ഒഴിവുകൾ

എന്നിങ്ങനെ ആകെ 11 ഒഴിവുകളുണ്ട്.

ഓയിൽ ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്തികകളിലായി 146 ഒഴിവുകൾ

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റ് നോക്കി മനസ്സിലാക്കാം. അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കായി അഭിമുഖമുണ്ടായിരിക്കും. അഭിമുഖത്തിന്റെ തീയതി, സ്ഥലം, സമയം തുടങ്ങിയ കാണിക്കുന്ന കാൾ ലെറ്ററുകൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കും.

ഓഫർ ലഭിച്ചാൽ മൂന്ന് ദിവസത്തിനകം ഇത് സ്വീകരിക്കണം. അല്ലാത്ത പക്ഷം മെറിറ്റ് ലിസ്റ്റിൽ തൊട്ടു താഴെയുള്ള ആളെ പരിഗണിക്കും.

English Summary: GMRC Recruitment 2021: Apply for various posts
Published on: 15 November 2021, 08:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now