ആടുവളർത്തലിന് വേണ്ടിയുള്ള ഷെഡ് പണിയുവാനും ആട്ടിൻകുട്ടികളെ വാങ്ങുവാനുമുള്ള വായ്പാപദ്ധതി.
ഇതിനു വേണ്ടി ദേശസാൽകൃത ബാങ്കിൽ ചെന്ന് പദ്ധതി കൊടുക്കുക. ഗ്രൂപ് ആയോ ഒറ്റയ്ക്കോ ആട് വളർത്താം. ബാങ്കുകൾ തന്നില്ലെങ്കിൽ നബാർഡ്നെ അറിയിക്കാനും നിർദേശമുണ്ട്. കാർഷിക വായ്‌പായയിട്ടാണ് ഈ പദ്ധതിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. കാർഷിക ലോൺ ന്റെ പലിശയും ഉണ്ട്.
യോഗ്യത
1. പദ്ധതിക്ക് വേണ്ടി വാങ്ങുന്ന ആടിന്റെ ഇനം പെട്ടെന്ന് മാർക്കറ്റിൽനിന്ന് കിട്ടുന്നതായിരിക്കണം.
2.പദ്ധതി നടപ്പിലാക്കുന്ന സ്ഥലത്ത് ആടിനെ മേയ്ക്കുവാൻ വേണ്ടിവരുന്ന സ്ഥലം ഉണ്ടാവണം. ആടിന്റെ തൊഴുത്ത് പണിയുവാനുള്ള ആവശ്യമായ സ്ഥലവും പ്രൊജക്റ്റിൽ കാണിച്ചിരിക്കണം
3.വെറ്റിനറി ഡോക്ടറുടെ സഹായം ലഭിക്കാവുന്ന സ്ഥലത്തായിരിക്കണം പദ്ധതി തുടങ്ങേണ്ടത്.
4. എങ്ങനെയാണ് ആടിനെ മാർക്കറ്റ് ചെയ്യേണ്ടതെന്ന വിവരം കൃത്യമായി പ്രോജക്ട് റിപ്പോർട്ടിൽ കാണിക്കേണ്ടതാണ്.
5.പദ്ധതി നടപ്പിലാക്കുന്ന വ്യക്തിക്ക് ആവശ്യമായ പരിചയം ഈ മേഖലയിൽ ഉണ്ടായിരിക്കണം. പദ്ധതിക്ക് അപേക്ഷിക്കുന്ന വ്യക്തി ആടു കർഷകരുടെ കൂട്ടായ്മയിലോ, സഹകരണ സംഘത്തിലോ അംഗമായിരിക്കണം.
The person implementing the project should have the required experience in this area. The applicant for the scheme should be a member of a sheep farmers' association or co-operative society.
അനുവദിക്കുന്നതുക.
പ്രൊജക്റ്റിന്റെ സ്വഭാവമനുസരിച്ച്.
മാർജിൻ തുക.
2 ലക്ഷം രൂപ വരെ യുള്ള വായ്പയ്ക്ക് മാർജിൻ തുക വേണ്ടതില്ല.
രണ്ടു ലക്ഷത്തിന് മുകളിൽ ആണെങ്കിൽ
15 മുതൽ 25 ശതമാനം വരെ മാർജിൻ തുക വേണം.
സെക്യൂരിറ്റിക്കായി രണ്ടുലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ബാങ്ക് അനുവദിക്കുന്ന പ്രൊജക്ട് ആയിരിക്കും സെക്യൂരിറ്റി. കൂടാതെ CGFMU കൊടുക്കുന്ന ക്രെഡിറ്റ് ഗ്യാരണ്ടി.
2 ലക്ഷത്തിനു മുകളിൽ നടപ്പിലാക്കുന്ന പ്രോജക്ടിന്, നമ്മൾ കൊടുക്കുന്ന പദ്ധതിയും കൂടാതെ പദ്ധതി നടപ്പിലാക്കുന്ന വസ്തുവകകളോ ഗുണഭോക്താവ് വുമായി ബന്ധപ്പെട്ട വസ്തുവകകളോ പണയപ്പെടുത്തേണ്ടിവരും.
പലിശ
സാധാരണ ബാങ്ക് പലിശ കൊടുക്കേണ്ടിവരും.
തിരിച്ചടവ്
ഏഴു വർഷം മുതൽ ഒമ്പത് വർഷം വരെ. പ്രോജക്ട് തുടങ്ങി ഒരു കൊല്ലം കഴിഞ്ഞതിനുശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി. തിരിച്ചടവ് വാർഷിക അർദ്ധവാർഷിക തുകകൾ ആയി അടയ്ക്കാം.
ആടുകളെമേയ്ക്കുവാനുള്ള സ്ഥലത്തിനെ കുറിച്ചുള്ള വിവരണം പ്രൊജക്ടിൽ കൊടുക്കേണ്ടിവരും. ആടുകളെ മേയ്ക്കുന്ന സ്ഥലത്തെ കുറിച്ചുള്ള ഒരു സർട്ടിഫിക്കറ്റ് അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് നിന്ന് വാങ്ങേണ്ടി വരും.The project will have to give a description of the sheep grazing area. A certificate of where the sheep graze may be required from the Animal Husbandry Department.
സംരംഭകൻ സ്വന്തമായി തീറ്റ കൊടുക്കുന്ന പദ്ധതി ആണെങ്കിൽ അത്തരത്തിലുള്ള ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ഈ വായ്പ ഒരു കാർഷിക വായ്പ പദ്ധതിയിൽ പെട്ടതാണ്. എല്ലാ നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നും ഈ വായ്പ കൊടുക്കണമെന്ന് കേന്ദ്ര സർക്കാരിന്റെനിർദ്ദേശമുണ്ട്.
വായ്പ ലഭിച്ചില്ലെങ്കിൽ തിരുവനന്തപുരത്തുള്ള നബാർഡ് ഓഫീസിനെ അറിയിക്കുക.ഫോൺ നമ്പർ 0471-2701688