Government Schemes

കർഷകർക്ക് രാജസ്ഥാൻ സർക്കാരിൻ്റെ ആശ്വാസ പദ്ധതി; ഉത്പന്നങ്ങളുടെ ഈടിന്മേൽ 3 ശതമാനം പലിശയ്ക്ക് 3 ലക്ഷം രൂപ വരെ കാര്‍ഷിക വായ്പ

രാജസ്ഥാന്‍ സര്‍ക്കാർ കര്‍ഷകര്‍ക്ക് മൂന്ന് ശതമാനം പലിശയ്ക്ക് ഉയര്‍ന്ന തുക വായ്പ നല്‍കാനുള്ള പദ്ധതി തയ്യാറാക്കി . കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പണയം വെച്ച് മൂന്ന് ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കും. കാര്‍ഷികോത്പാദനത്തിന്റെ മൊത്തം മൂല്യത്തിൻറെ  70 ശതമാനം വരെ വായ്പ അനുവദിക്കും.ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ ഒന്നര ലക്ഷം രൂപവരെ ലഭിക്കും. വന്‍കിട കര്‍ഷകര്‍ക്ക് അതേ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ നല്‍കും. പലിശ നിരക്ക് 10 ശതമാനമാണെങ്കിലും സഹകാര്‍ കിസാന്‍ കല്യാണ്‍ യോജനയിലൂടെ ബാക്കി ഏഴ് ശതമാനം സര്‍ക്കാര്‍ വഹിക്കും.

പുതിയ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതോടെ ഇടനിലക്കാരില്‍ നിന്നും മറ്റു പണമിടപാടുകാരില്‍ നിന്നും കര്‍ഷകര്‍ രക്ഷപ്പെടുമെന്നാണു വിലയിരുത്തല്‍.കര്‍ഷകരെ സംരംഭകരും കൂടി ആക്കി മാറ്റുന്ന പദ്ധതിയുടെ സഹായത്തോടെ കാര്‍ഷികോത്പന്നങ്ങള്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കാതെ കൂടുതല്‍ ആവശ്യകതയും വിലയും ലഭിക്കുന്ന സമയം വരെ കാത്തിരിക്കാന്‍ കര്‍ഷര്‍ക്ക് അവസരം ലഭിക്കും.

മൂന്ന് മാസത്തേക്കാണ് വായ്പ അനുവദിക്കുന്നതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ആറ് മാസം വരെ വായ്പാ തിരിച്ചടവിന് അനുവദിക്കും. നിലവിലുള്ള കാര്‍ഷികോത്പാദനത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതിനാല്‍ സംഭരിച്ച വെക്കുന്നതിനുള്ള സൗകര്യം കൂടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. എല്ലാ കര്‍ഷകര്‍ക്കും കൂട്ടായ സംഭരണസൗകര്യം ഒരുക്കിയാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്.

കാര്‍ഷിക മേഖലയ്ക്ക് 50 കോടിയുടെ ധനസഹായം അനുവദിക്കാനും ഗെഹ്ലോട്ട് സര്‍ക്കാര്‍ തീരുമാനിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ വില്‍പനയില്‍ ചുമത്തിയ രണ്ട് ശതമാനം അധികനികുതിയില്‍(കൃഷക് കല്യാണ്‍ സെസ്) നിന്ന് ലഭിച്ച തുക കൊണ്ടാണ് ഈ ധനസഹായം നല്‍കുന്നത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:10,000 രൂപ പ്രതിമാസ പെന്‍ഷന്‍; പ്രധാനമന്ത്രി വയ വന്ദന യോജന; 2023 മാര്‍ച്ച് 31 വരെ കാലാവധി നീട്ടി


English Summary: Rajasthan State Government' s relief measure: farmers- to get loan at 3 % by mortgaging their produce

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds