Updated on: 4 December, 2020 11:18 PM IST
ഗോദ്‌റെജ് അപ്ലയന്‍സസ് പരിസ്ഥിതി സൗഹൃദ എയര്‍കണ്ടീഷണറുകള്‍ പുറത്തിറക്കി. ആര്‍290, ആര്‍32 എന്നീ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദ ശീതീകരണസംവിധാനം ഉളള മുപ്പത്തിഎട്ടിലധികം വിവിധ മോഡലുകളിലുള്ള എയർകണ്ടീഷണറുകളാണ് പുറത്തിറക്കിയത്. പരാമവധി തണുപ്പും പ്രകൃതിക്ക് പരമാവധി കുറഞ്ഞ ആഘാതം മാത്രമുള്ളതുമായ  ആര്‍290, ആര്‍32 എന്നീ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദ ശീതീകരണ സംവിധാനം ഉളള എയര്‍കണ്ടീഷണറുകള്‍ ആണ് ഗോദ്‌റെജ് അവതരിപ്പിക്കുന്നത്.

ഓസോൺ പാളിയെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള സീറോ ഓസോൺ ഡിപ്ലീഷൻ പൊട്ടൻഷ്യൽ (ഒ.ഡി.പി.) ഉള്ളവയാണ് ഈ എ.സി.കൾ എന്ന് കമ്പനി അവകാശപ്പെടുന്നു.ഇത് വഴി ഓസോണിലെ വിള്ളലിലൂടെ ‘ഭൂമിയിലേക്കും അന്തരീക്ഷത്തിലേക്കും അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുന്നതിനുള്ള സാധ്യത ഇവ ഒഴിവാക്കുന്നു. ആര്‍290ന് മൂന്ന്, ആര്‍32ന് 675 എന്നിങ്ങനെയുള്ള ഏറ്റവും കുറഞ്ഞ ആഗോള താപന സാധ്യത (ജിഡബ്ലൂപി) മാത്രമേ ഇവക്കുള്ളൂ. ’സാച്ച് കെ ബനായാ ഹേ’ എന്ന ബ്രാൻഡ് തത്ത്വവും പരിസ്ഥിതി സംരക്ഷണം എന്ന ബ്രാൻഡ് മൂല്യവും അനുസരിച്ചാണ് ഗോദ്‌റെജ് പരിസ്ഥിതി സൗഹൃദ എയർകണ്ടീഷണറുകൾ പുറത്തിറക്കുന്നത്.

പുതിയ പരിസ്ഥിതി സൗഹൃദ എസികള്‍ ഇന്‍വര്‍ട്ടര്‍, ഫിക്‌സഡ് സ്പീഡ് സാങ്കേതികവിദ്യ, സ്പ്ലിറ്റ്, വിന്‍ഡോ, 5 സ്റ്റാര്‍, 3 സ്റ്റാര്‍ എനര്‍ജി റേറ്റിംഗ് മോഡലുകളില്‍ ലഭ്യമാണ്. 27,900 രൂപ മുതല്‍ 73,000 രൂപ വരെയുള്ള വില നിലവാരത്തിലുള്ളവയാണ് എയര്‍കണ്ടീഷണറുകള്‍.
English Summary: Godrej comes out with eco friendly air condition
Published on: 15 March 2019, 11:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now