ഇടുക്കി :റിസർവ് ബാങ്ക് ഈ സാമ്പത്തിക വർഷം പുറത്തിറക്കുന്ന സീരിയസ് XI സോവറിൻ ഗോൾഡ് ബോണ്ടുകൾ തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ പോസ്റ്റ് ഓഫീസുകളിൽ ലഭിക്കും
Idukki: Serious XI Sovereign Gold Bonds issued by Reserve Bank of India this financial year will be available at post offices from Monday to Friday.
എട്ടു വർഷം ആണ് ബോണ്ടിന്റെ കാലാവധി. അഞ്ചു വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും തിരികെ വാങ്ങാം.
The term of the bond is eight years. It can be repurchased at any time after five years.
തിരികെ വാങ്ങുമ്പോൾ ആ സമയത്തെ സ്വർണ വിലയും അതു വരെയുള്ള കാലയളവിൽ 2.5 ശതമാനം നിരക്കിൽ പലിശയും ലഭിക്കും. ബോണ്ടുകൾ സ്വർണം പോലെ തന്നെ ബാങ്കിൽ ഈടു നൽകാനും പണയപ്പെടുത്താനും സാധിക്കും.ഫോൺ :9946090356.
ഇന്ത്യൻ സർക്കാരിനുവേണ്ടി ആർബിഐയാണ് സോവറിൻ സ്വർണ്ണ ബോണ്ടുകൾ നൽകുന്നത്. അടിസ്ഥാനപരമായി, സ്വർണ്ണ ബോണ്ടുകൾ ഗ്രാം തൂക്കത്തിൽ സൂചിപ്പിച്ചിരിക്കുന്ന സർക്കാർ സെക്യൂരിറ്റികളാണ്. ഭൌതിക സ്വർണ്ണം കൈവശം വയ്ക്കുന്നതിന് പകരം സ്വർണ ബോണ്ടുകളിൽ നിക്ഷേപം നടത്താം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുദ്ര ലോൺ എടുക്കുമ്പോൾ അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ