1. News

മുദ്ര ലോൺ എടുക്കുമ്പോൾ അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2015-16 ലെ ബജറ്റ് അവതരണവേളയിൽ, അന്നത്തെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി, സൂക്ഷ്മവ്യവസായങ്ങൾക്ക് യഥാസമയത്ത് വായ്പാസൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാൻസ് ഏജൻസി (എംയുഡിആർഎ - മുദ്ര) ബാങ്ക് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ്ഇന്ത്യയുടെ (സിഡ്ബി) ഉപകമ്പനി ആയിട്ടാണ് മുദ്ര രൂപീകരിച്ചത്.

Arun T
വീട്ടമ്മമാർക്ക്, സ്വയം തൊഴിലും വരുമാനവും കണ്ടെത്തുവാൻ സഹായിക്കുന്ന  അതിസൂക്ഷ്മ യൂണിറ്റുകൾ
വീട്ടമ്മമാർക്ക്, സ്വയം തൊഴിലും വരുമാനവും കണ്ടെത്തുവാൻ സഹായിക്കുന്ന അതിസൂക്ഷ്മ യൂണിറ്റുകൾ

എന്താണ് മുദ്ര

2015-16 ലെ ബജറ്റ് അവതരണവേളയിൽ, അന്നത്തെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി, സൂക്ഷ്മവ്യവസായങ്ങൾക്ക് യഥാസമയത്ത് വായ്പാസൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാൻസ് ഏജൻസി (എംയുഡിആർഎ - മുദ്ര) ബാങ്ക് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ്ഇന്ത്യയുടെ (സിഡ്ബി) ഉപകമ്പനി ആയിട്ടാണ് മുദ്ര രൂപീകരിച്ചത്.

Mudra loan is extended for a variety of purposes which result in income generation and employment creation. The loans are extended mainly for: Business loan for Vendors, Traders, Shopkeepers and other Service Sector activities Working capital loan through MUDRA Cards

സൂക്ഷ്മവ്യവസായങ്ങൾക്ക് ബാങ്കുകളും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും മറ്റ് ഔപചാരിക വായ്പാദാതാക്കളും നൽകുന്ന വായ്പകൾക്ക് ആനുപാതികമായി അവയ്ക്ക് പുനർവായ്പ നൽകുക എന്നതാണ് മുദ്രയുടെ പ്രാഥമിക കർത്തവ്യം. അതോടൊപ്പം, പ്രധാന മന്ത്രി മുദ്ര യോജന പ്രകാരം ബാങ്കുകൾ നൽകുന്ന വായ്പകളുടെ സ്ഥിതിവിവരക്കണക്കുകൾ ഏകോപിപ്പിക്കുന്നതും മുദ്രയുടെ ഉത്തരവാദിത്വത്തിൽ വരും.

പ്രധാനമായും ബാങ്കുകളാണ് മുദ്ര വായ്പകൾ നൽകുന്നത്. 2015 ഏപ്രിൽ എട്ടാം തിയതി നമ്മുടെ പ്രധാനമന്ത്രി നരേന്ദമോദി മുദ്ര വായ്പ പദ്ധതി ഔപചാരികമായി പ്രഖ്യാപിച്ചു. ആ വർഷം തന്നെ മൂന്നര കോടി സംരംഭങ്ങൾക്ക് 1.37 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പകൾ അനുവദിക്കപ്പെട്ടു. അന്ന് മുതൽ, ഇക്കഴിഞ്ഞ സെപ്റ്റംബർ 30വരെ 13.08 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ബാങ്കുകൾക്ക് പുറമേ,ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയെല്ലാം മുദ്ര വായ്പകൾ നൽകുവാൻ ബാദ്ധ്യസ്ഥരാണ്. ഈ സ്ഥാപനങ്ങളിൽ നേരിട്ടോ www.mudra.org.in അല്ലെങ്കിൽ www.udyamimitra.in എന്നീ വെബ്സൈറ്റുകൾ മുഖേനയോ അപേക്ഷ സമർപ്പിക്കാം.

പദ്ധതി, വായ്പത്തുക

ഉൽപ്പാദനം, വിപണനം, സേവനം തുടങ്ങി വരുമാനം നേടാവുന്ന ഏത് രംഗത്ത് സംരംഭം തുടങ്ങുവാനും മുദ്ര വായ്പ ലഭിക്കും. എത്രയും ചെറിയ തുക മുതൽ പത്ത് ലക്ഷം രൂപവരെയാണ് വായ്പത്തുക. അൻപതിനായിരം രൂപ വരെയുള്ള വായ്പകളെ "ശിശു' എന്നും അൻപതിനായിരത്തിന് മുകളിൽ അഞ്ച് ലക്ഷം വരെ "കിഷോർ' എന്നും അഞ്ച് ലക്ഷത്തിന് മുകളിൽ പത്ത് ലക്ഷം വരെ "തരുൺ' എന്നും മുദ്ര വായ്പകളെ തരം തിരിച്ചിട്ടുണ്ട്. ഏറ്റവും ഊന്നൽ നൽകുന്നത് "ശിശു' വിഭാഗത്തിൽ വരുന്ന വായ്പകൾക്ക് ആണ്. കാരണം, ഗ്രാമാന്തരീക്ഷത്തിൽ ഏറ്റവും ഫലപ്രദമായി, പ്രത്യേകിച്ച് വീട്ടമ്മമാർക്ക്, സ്വയം തൊഴിലും വരുമാനവും കണ്ടെത്തുവാൻ സഹായിക്കുന്നത് ഇത്തരം അതിസൂക്ഷ്മ യൂണിറ്റുകൾ ആണ് എന്നുള്ളതാണ്.

അർഹത

വ്യക്തികൾ, ഏകോടമസ്ഥ സംരംഭങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, എൽഎൽപികൾ, പവറ്റും പബ്ലിക്കും ഒപിസിയും ആയ കമ്പനികൾ തുടങ്ങി, നിയമപ്രാബല്യമുള്ള ഏത് ഘടനയിലും ഉള്ള നവസംരംഭകർക്ക് മുദ്ര വായ്പക്ക് അർഹത ഉണ്ട്. എന്നാൽ, നിലവിൽ ഏതെങ്കിലും ബാങ്കിനോ ധനകാര്യസ്ഥാപനത്തിനോ കുടിശികക്കാരൻ ആവരുത്. സിബിൽ തുടങ്ങിയ ക്രഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ ഡാറ്റ പ്രകാരം നല്ല സാമ്പത്തിക ചരിത്രം ഉള്ളയാളും ആയിരിക്കണം. നടത്തുവാൻ ഉദ്ദേശിക്കുന്ന വ്യവസായ ശാഖയിൽ വേണ്ടത് നെപുണ്യം - ഔപചാരികമോ അല്ലാതെയോ - ആവശ്യമാണ്. കാരണം, പരിമിതമായ രീതിയിലെങ്കിലും നൈപുണ്യമില്ലെങ്കിൽ കച്ചവടം വിജയകരമായി നടത്തിക്കൊണ്ടുപോകാൻ ആവില്ല.

എങ്ങനെ

സ്ഥാവര വസ്തുക്കൾ വാങ്ങുവാൻ കാലാവധി വായ്പയായും, പ്രവർത്തനമൂലധനത്തിന് ക്യാഷ് ക്രെഡിറ്റ് അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് ആയും, രണ്ടും വേണ്ട സംരംഭങ്ങൾക്ക് രണ്ടും ചേർന്ന കോമ്പോസിറ്റ് വായ്പയായും മുദ്ര ലോണുകൾ അനുവദിക്കപ്പെടുന്നു. സാമ്പത്തിക ഇടപാടുകൾ സുഗമമായി നടത്തുവാൻ "റുപേ' സംവിധാനത്തിൽ “മുദ്ര കാർഡും' വായ്പക്കാരന് നൽകുന്നു. ("വിസ', "മാസ്റ്റർ' തുടങ്ങിയ ആഗോള ഭീമൻ കാർഡുകമ്പനികളോട് മത്സരിക്കുവാൻ ഭാരതം വിജയകരമായി അവതരിപ്പിച്ചതാണ് "റുപേ').

മാർജിൻ, പലിശ

വായ്പയ്ക്ക് മാർജിൻ എത്ര വേണ്മെന്ന് അതാത് ബാങ്കുകൾക്ക് തീരുമാനിക്കാം. എന്നാൽ, ഏറ്റവും ചെറിയ 'ശിശു' വിഭാഗത്തിലെ വായ്പയ്ക്ക് മാർജിൻ ആവശ്യമില്ല. റിസർവ് ബാങ്ക് അനുശാസനങ്ങളുടെയും മുദ്ര ബാങ്ക് റീഫിനാൻസ് നിബന്ധനകളുടെയും അകത്ത് നിന്നുകൊണ്ട്, പലിശ നിരക്കുകൾ നിശ്ചയിക്കുവാൻ അതാത് ബാങ്കുകൾക്ക് സ്വാത്രന്ത്യമുണ്ട്. പ്രോസസിങ് ചാർജ്ജ് തീരുമാനിക്കുന്നതും ബാങ്കുകൾ തന്നെയാണ്.

ഈട്

റിസർവ്വ് ബാങ്ക് നിർദ്ദേശങ്ങൾ പ്രകാരം, പത്ത് ലക്ഷം രൂപ വരെയുള്ള എംഎസ്എംഇ വായ്പകൾക്ക് അധിക ഈട് അഥവാ ജാമ്യം സ്വീകരിക്കാവുന്നതല്ല. അതിനാൽ, വായ്പ ഉപയോഗിച്ച് വാങ്ങിയ വസ്തുക്കൾ മാത്രമേ ഈട് നൽകേണ്ടതുള്ളു. മുദ്ര വായ്പകൾക്ക് സർക്കാരിന്റെ സിജിഎഫ്എംയു ഗ്യാരന്റി ലഭ്യമാണ്. അതാത് വർഷത്തെ ഗ്യാരന്റി ഫീ വായ്പക്കാരൻ നൽകേണ്ടതാണ്. അര ശതമാനം മുതൽ ഒന്നര ശതമാനംവരെയാണ് ഗ്യാരന്റി ഫീ വരിക. മുദ വായ്പകളിൽ നിഷ്ക്രിയ ആസ്തി കുറവുള്ള ബാങ്കുകളിൽ ഗ്യാരന്റി ഫീ കുറഞ്ഞിരിക്കും.

രേഖകൾ

സാധാരണ ഗതിയിൽ, തിരിച്ചറിയൽരേഖ, സ്ഥിരതാമസം തെളിയിക്കുന്ന രേഖ, രജിസ്ട്രേഷനും ലൈസൻസും വേണ്ടവയ്ക്ക് അവ, അതാത് വ്യവസായ സംബന്ധിയായ വിവിധ അനുമതിപത്രങ്ങൾ, ആവശ്യമായ യന്ത്രസാമഗ്രികൾക്കുള്ള ക്വട്ടേഷൻ, വാടകസ്ഥലത്താണ് സംരംഭം തുടങ്ങുന്നതെങ്കിൽ വാടകച്ചീട്ടും സ്ഥല/കെട്ടിടഉടമസ്ഥന്റെ സമ്മതപത്രം തുടങ്ങിയ രേഖകൾ ഹാജരാക്കണം. പദ്ധതിയനുസരിച്ച് ചിലപ്പോൾ ചില രേഖകൾ കൂടി വേണ്ടിവന്നേക്കാം. അത് ബാങ്കുകളുടെ തീരുമാനമാണ്.

തിരിച്ചടവ്

നിർദ്ദിഷ്ട പദ്ധതിയും സ്ഥിരാസ്തികളുടെ ഉപയോഗയോഗ്യകാലവും ലാഭക്ഷമതയും തിരിച്ചടവ് ശേഷിയും എല്ലാം കണക്കിലെടുത്താണ് വായ്പാകാലാവധി നിർണ്ണയിക്കുക. ശരാശരി അഞ്ച് വർഷം മുതൽ ഏഴ് വർഷം വരെയെല്ലാം കാലാവധി ലഭിച്ചേക്കാം. യഥാസമയം സംരംഭം തുടങ്ങി, മനസ്സും അദ്ധ്വാനവും പൂർണ്ണമായി അർപ്പിക്കുകയും വായ്പ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്യുന്നവർക്ക്, ഭാവിയിൽ ഒരു വൻവ്യവസായി ആയി മാറുവാൻ മുദ്ര വായ്പ ഫലപ്രാപ്തിയുള്ള വിത്താണ്. അതിനുള്ള ഫലഭൂയിഷ്ഠമായ മണ്ണും പ്രകൃതിയും അടിസ്ഥാനസൗകര്യവുമാണ് പ്രധാനമന്ത്രി മുദ്ര യോജന വായ്പയിലൂടെ കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്. വിത്തിട്ട് മുളപ്പിച്ച് പൊലിപ്പിക്കേണ്ടത് നമ്മളാണ്. ഓർക്കുക, വലിയ ഒരു ആൽമരം ചെറിയൊരു വിത്തിൽ നിന്നാണ് മുളച്ചത്.

മുദ്ര ലോണിനെ കുറിച്ചുള്ള അമ്പരിപ്പിക്കുന്ന ഗുണങ്ങൾ താഴെ കൊടുക്കുന്നു

മുദ്ര ലോൺ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ 

മുദ്രലോൺ സംശയങ്ങളും പരിഹാരങ്ങളും

COVID-19 കോവിഡ്-19 പാക്കേജില്‍ മുദ്രാ ലോണ്‍: ആര്‍ക്കൊക്കെ അര്‍ഹതയുണ്ട്, എത്ര ലോണ്‍ കിട്ടും?

English Summary: MUDRA LOAN ERRORRLESS STEPS TO TAKE WHILE APPLYING

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds