Updated on: 2 November, 2021 6:50 PM IST
ദീപാവലിക്ക് വീട്ടിലിരുന്ന് സ്വർണം വാങ്ങാം

മഹാമാരിയിൽ നിന്നുള്ള പ്രതിസന്ധികൾ മാറി രാജ്യമൊട്ടാകെ കൂടുതൽ ഇളവുകളിലേക്ക് കടക്കുകയാണ്. എന്നാൽ  കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന സൂചനകൾ ആശങ്ക വർധിപ്പിക്കുന്നു. അതിനാൽ വീടുകളില്‍ ഇരുന്ന് തന്നെ സുരക്ഷിതമായി സമ്പാദ്യം എങ്ങനെ ഭദ്രമാക്കാമെന്നത്‌ ഗൗരവമുള്ള കാര്യമാണ്.

പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ മൊബൈല്‍ വാലറ്റുകള്‍ വഴി ദീപാവലി പ്രമാണിച്ചുള്ള സ്വർണ പർച്ചെയ്‌സ് സാധ്യമാക്കാം. ഇങ്ങനെ സ്വര്‍ണം വില്‍ക്കാനും, സുരക്ഷിതമായി സൂക്ഷിച്ചു വക്കാനും, മറ്റേതെങ്കിലും വ്യക്തിയ്ക്ക് സമ്മാനമായി കൈമാറുവാനും സാധിക്കും. സാധാരണക്കാരന് വളരെ ചെറിയ തുകയിൽ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നതിനുള്ള മാർഗമാണ് ഇനി പരിചയപ്പെടുത്തുന്നത്.

ഗോൾഡ് കോയിൻ എങ്ങനെ പർച്ചേസ് ചെയ്യാം?

വെറും 1 രൂപയ്ക്ക് 99.99% ശുദ്ധമായ സര്‍ട്ടിഫൈഡ് സ്വര്‍ണം ലഭ്യമാകും. ഡിജിറ്റൽ സ്വർണം വാങ്ങുന്നതിനായി നിങ്ങളുടെ പേരില്‍ ഒരു ഗൂഗിള്‍ പേ അക്കൗണ്ട് തുറക്കുക. ഗൂഗിള്‍ പേയുടെ ഹോം പേജിന് താഴെ കാണുന്ന ഗോള്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇവിടെ തുച്ഛമായ തുക നല്‍കിക്കൊണ്ട് സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കും. സ്വർണം പർച്ചെയ്‌സിന് 3 ശതമാനം ജിഎസ്ടി ഈടാക്കുന്നതാണ്.

സ്വര്‍ണം വിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഗൂഗിൾ പേ ആപ്ലിക്കേഷനിലെ സെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇത് പ്രിയപ്പെട്ടവർക്ക് ദീപാവലി സമ്മാനമായി നല്‍കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഗിഫ്റ്റ് എന്ന ബട്ടൻ ക്ലിക്ക് ചെയ്യണം.

വീട്ടിലിരുന്ന് സ്വർണം വാങ്ങാം, വില്ക്കാം, സംഭരിക്കാം 

വീടുകളില്‍ ഇരുന്നും സുരക്ഷിതമായി ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സംഭരിക്കാനുമാകും. MMTC-PAMP എന്ന സുരക്ഷിത പ്ലാറ്റ്‌ഫോമിലൂടെയാണ് പേടിഎം ഈ സേവനം ക്രമീകരിച്ചിട്ടുള്ളത്. 99.99 ശതമാനം ശുദ്ധമായ സ്വര്‍ണം ഒരു രൂപ വരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനും ഇന്‍ഷ്വര്‍ ചെയ്ത് സൗജന്യമായി സൂക്ഷിക്കാനും ഇതുവഴി സാധിക്കുന്നു.

മികച്ച നിക്ഷേപം ഏറ്റവും കുറഞ്ഞ ചെലവിൽ ഉപഭോക്താക്കള്‍ക്ക് നൽകുന്ന ഈ സംവിധാനത്തിന് പുറമെ സ്വര്‍ണം സമ്പാദ്യമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നിലധികം സ്വര്‍ണ സംരക്ഷണ പദ്ധതികളും ഇത്തരം ഡിജിറ്റൽ പ്ലാറ്റുഫോമുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പേടിഎമ്മിൽ ഗോൾഡ് വാങ്ങുന്നത് എങ്ങനെ?

പേടിഎം അപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് 'ബാങ്കിങ്, ഫിനാന്‍സ്' ഐക്കണില്‍ ക്ലിക്ക് ചെയ്യുക. 'പേടിഎം ഗോള്‍ഡ്' ഐക്കണ്‍ ക്ലിക്കുചെയ്യുക. രൂപയുടെ അടിസ്ഥാനത്തിലും സ്വർണത്തിന്റെ അളവിന്റെ അടിസ്ഥാനത്തിലും പർച്ചേസ് ചെയ്യാം. ഈ ഓപ്ഷന്‍ തിരഞ്ഞെടുത്ത് കഴിഞ്ഞ്, തുടരുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

പേടിഎം യുപിഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡുകള്‍, പേടിഎം വാലറ്റ് എന്നീ പേയ്മെന്റ് മോഡിലെ ഏതെങ്കിലും ഓപ്‌ഷൻ തെരഞ്ഞെടുക്കണം. പേയ്മെന്റ് പൂർത്തിയാക്കി കഴിഞ്ഞാല്‍, സ്വര്‍ണം ലോക്കറിലേക്ക് മാറ്റും. സ്വർണം പർച്ചേസ് വിജയകരമായി എന്ന് സ്ഥിരീകരിച്ചുകൊണ്ടു രജിസ്റ്റര്‍ ചെയ്ത ഫോൺ നമ്പറിലേക്കും ഇമെയില്‍ ഐഡിയിലേക്കും എസ്എംഎസ് ലഭിക്കും.

സ്വർണം എങ്ങനെ വിൽക്കാം?

പേടിഎം അപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് 'ഗോള്‍ഡ്' ഐക്കണ്‍ ക്ലിക്ക് ചെയ്യുക. പേജിന് മുകളില്‍ കാണുന്ന 'സെല്‍' ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പേടിഎമ്മിലുള്ള സ്വര്‍ണം രൂപയിലോ ഗ്രാമിലോ വില്‍ക്കാനാകും. വില്‍പന ഇടപാടിനായി ബാങ്ക് അക്കൌണ്ട് നമ്പറും ഐഎഫ്എസ്സി കോഡും നല്‍കേണ്ടതായുണ്ട്. കൈമാറ്റത്തിന് 72 മണിക്കൂറിനുള്ളില്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും.

English Summary: gold purchasing through digital payment with just rupees one
Published on: 02 November 2021, 06:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now