കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി ഉയർന്ന നിരക്കിൽ എത്തിയ ശേഷം കുത്തനെ താഴേയ്ക്കിറങ്ങി സംസ്ഥാനത്തെ സ്വർണ്ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിൽ നിന്നാണ് ഇന്ന് സ്വർണ്ണവില കുറഞ്ഞത്.
ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 4500 രൂപയാണ്. പവന് ഇത് 36000 രൂപയാണ്. 4495 രൂപയില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസം 15 രൂപ വര്‍ധിച്ച് 4510 രൂപയിൽ എത്തിയിരുന്നു. ചൊവ്വാഴ്ച ഇത് 4525 രൂപയിലേക്കും വർധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞത്.
മൂന്ന് ദിവസം ഒരേ നിലയിലായിരുന്നു സ്വര്‍ണ്ണവില തുടര്‍ന്നത്. ഇന്ന് സ്വർണ്ണത്തിന് 200 രൂപ ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വർണ്ണത്തിന്റെ വില 36200 രൂപയായിരുന്നു. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിനാവട്ടെ ഇന്ന് 45000 രൂപയാണ് വില. 250 രൂപയുടെ കുറവാണ് ഇന്ന് പത്ത് ഗ്രാം സ്വര്‍ണത്തിന് ഉണ്ടായത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ വലിയ വ്യത്യാസമുണ്ടായി. എന്നാല്‍ വിലക്കയറ്റവും ഏറ്റക്കുറച്ചിലുകളും പ്രകടമാകാതെ മികച്ച വിൽപ്പനയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണ വിലയിൽ പ്രകടമായ വ്യത്യാസമുണ്ടായിട്ടുണ്ട്. നവംബർ 13ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ആയപ്പോൾ ഇത് 4470 രൂപയിലേക്ക് കുറഞ്ഞു.
നവംബർ 27ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 4505 രൂപയായി ഉയർന്നു. നവംബർ അവസാനം സ്വർണ്ണത്തിന്റെ വില 4485 രൂപയിലുമെത്തി. ഇത് പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഡിസംബറിൽ സ്വർണ്ണവില കുറഞ്ഞ ശേഷമാണ് സ്വർണത്തിന് ഇന്നത്തെ നിരക്കായ 4510 രൂപയിൽ എത്തിയത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ്.
നവംബർ 19ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും നവംബർ 20ന് കുറഞ്ഞിരുന്നു. ഇതിന് ശേഷം സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നു. ഇപ്പോൾ വീണ്ടും വില ഇടിഞ്ഞ് 4470ൽ എത്തിയ ശേഷം വീണ്ടും ഉയർന്ന് 4505ൽ എത്തി. ഇന്നലെ വില വർധിച്ചതോടെ സ്വർണം വിൽക്കുന്നവർക്ക് ഇത് നേട്ടമായിരുന്നു. എന്നാൽ ഇന്ന് വിലയിടിഞ്ഞത് ഇവർക്ക് തിരിച്ചടിയാവുകയായിരുന്നു.
ഓഹരികള്‍ കരുത്താര്‍ജിക്കുന്നതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയരുന്നതും സ്വര്‍ണ്ണവിലയെ സ്വാധീനിക്കാറുണ്ട്. ഡോളറിന്റെ വിനിമയ മൂല്യം ഉയരുന്നതും തിരിച്ചടികാറുണ്ട്. എന്നാൽ, ഇത് സ്വർണം വാങ്ങുന്നവർക്ക് അനുഗ്രഹമാണ്, പ്രത്യേകിച്ച് ക്രിസ്മസ്- പുതുവർഷത്തോടനുബന്ധിച്ചുള്ള പർചേസിങ്ങിനെ ഇത് സ്വാധീനിക്കുന്നു.