1. News

മികച്ച ഓഫറുകളുമായി ആമസോണിൽ ഇയർ എൻഡ് സെയിൽ

പ്രമുഖ ഷോപ്പിങ് സൈറ്റായ ആമസോൺ ഷോപ്പിങ് വെബ്സൈറ്റുകൾ എൻഡ് സെയിൽ ആരംഭിച്ചു. ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, കാമറകൾ, സ്മാർട്ട് ടിവികൾ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആമസോൺ ബ്ലോക്ക്ബസ്റ്റർ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

Anju M U
amazon
ആമസോണിൽ ഇയർ എൻഡ് സെയിൽ

2022ലേക്ക് ചുവട് വയ്ക്കാൻ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി. പുതുവർഷത്തിന് മുന്നോടിയായി വമ്പിച്ച ഓഫറുകളുമായി 2021നെ യാത്രയയ്ക്കാൻ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളും ഒരുങ്ങിക്കഴിഞ്ഞു. പ്രമുഖ ഷോപ്പിങ് സൈറ്റായ ആമസോൺ ഷോപ്പിങ് വെബ്സൈറ്റുകൾ ഇയർ എൻഡ് സെയിൽ ആരംഭിച്ചു.

ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, കാമറകൾ, സ്മാർട്ട് ടിവികൾ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആമസോൺ ബ്ലോക്ക്ബസ്റ്റർ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രമല്ല, വീട്ടുസാധനങ്ങൾക്കും മികച്ച ഓഫറുകൾ ക്രിസ്മസ്- പുതുവർഷം പ്രമാണിച്ച് ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ഉദാഹരണത്തിന്, JBL C115 TWS, ട്രൂ വയർലെസ് ഇയർബഡ്‌സിന് വെറും3,899 രൂപയാണ് വില. അതുപോലെ സോണി WH-1000XM4 ബ്ലൂടൂത്ത് വയർലെസ് ഓവർ-ഇയർ ഹെഡ്‌ഫോണുകളും വൻ വിലക്കുറവിൽ ലഭ്യമാണ്.

ആമസോൺ ഇയർ എൻഡ് സെയിലിൽ വൻ കിഴിവ് ലഭിക്കുന്ന മറ്റ് ഗാഡ്‌ജെറ്റുകളിൽ സ്‌മാർട്ട് വാച്ചുകളും ഫിറ്റ്‌നസ് ട്രാക്കറുകളും ഉൾപ്പെടുന്നു. ആപ്പിൾ വാച്ചിന്റെ SEയുടെ വില വെറും 28,900 രൂപയാണ്. കൂടാതെ, അലക്സ ബിൽറ്റ്- ഇൻ ഉള്ള boAt Xtend Smartwatch 2,999 രൂപയ്ക്കും മികച്ച ഓഫറിൽ ആമസോണിൽ ഇയർ എൻഡ് സെയിൽ നടത്തുന്നു. സ്മാർട്ട് വാച്ചുകൾ മാത്രമല്ല, കാമറകൾക്കും വമ്പിച്ച ഓഫറുകളാണ് ആമസോണിലുള്ളത്.

Fujifilm Instax Mini 11 ഇൻസ്റ്റന്റ് കാമറ പോലുള്ള ഉപകരണങ്ങൾ വെറും 6,199 രൂപയ്ക്ക് ലഭ്യമാണ്.

ഇതുകൂടാതെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വൻ വിലക്കുറവിൽ ലഭ്യമാണ്. ഉദാഹരണത്തിന്, LG Ultragear 32-ഇഞ്ച് QHD (2K) ഗെയിമിങ് മോണിറ്റർ, HP Laserjet Pro M126nw മൾട്ടി-ഫംഗ്ഷൻ ഡയറക്ട് വയർലെസ് നെറ്റ്‌വർക്ക് ലേസർ പ്രിന്റർ എന്നിവയ്ക്കും മികച്ച ഓഫറുകളുണ്ട്.

Microsoft Surface GO 3 8VA-00013 10.5(26.67 cms) ലാപ്‌ടോപ്പ് 12 ശതമാനം കിഴിവിൽ ലഭ്യമാണ്. അതായത് 50,990 രൂപയ്ക്ക് ആമസോണിൽ ലഭിക്കുന്നു.

ഇയർ എൻഡ് സെയിലിനൊപ്പം ക്രിസ്മസ് സെയിൽ, ഹോം ഷോപ്പിങ് സെയിൽ, ഗ്രേറ്റ് റിപ്പബ്ലിക് സെയിൽ, വാലന്റൈൻസ് ഡേ സെയിൽ എന്നിങ്ങനെ നിരവധി ഓഫറുകൾ വരും ദിവസങ്ങളിൽ ആമസോണിൽ എത്തുന്നുണ്ട്.

ഡിസംബർ 10ന് ആരംഭിച്ച് 14ന് വരെയുള്ള ആമസോൺ ബുക്ക് ബാസാറിൽ 60 ശതമാനം വരെ പുസ്തകങ്ങൾ ഓഫറുകളിൽ വാങ്ങാം. ഈ മാസം 21 മുതൽ 25 വരെ ആമസോൺ ക്രിസ്മസ് സെയിൽ നടത്തുന്നു. എല്ലാ ഓർഡറുകൾക്കും 70 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നു.

ഡിസംബർ 28 മുതൽ 31 വരെയുള്ള ആമസോൺ ഇയർ എൻഡ് സെയിലിൽ ഫാഷൻ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസ് ഉപകരണങ്ങൾക്ക് 80 ശതമാനം ഡിസ്‌കൗണ്ട് നൽകുന്നു. പുതുവർഷത്തിലും വിവോ സ്മാർട്ട് ഫോണുകൾക്കും വീട്ടുപകരണങ്ങൾക്കുമെല്ലാം പ്രത്യേകം ഡിസ്‌കൗണ്ടുകളും ഓഫറുകളും ആമസോൺ പ്രഖ്യാപിച്ചുകഴിഞ്ഞു.

English Summary: Amazon Year End Sale with blockbuster offers on electronic gadgets

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds