Updated on: 20 January, 2021 8:29 PM IST
ഗ്രാറ്റുവിറ്റി, വൈദ്യുതി വെള്ളക്കരം കുടിശ്ശികകൾ എന്നിവ തീർപ്പാക്കുന്നതിനുള്ള നടപടികൾ കടാശ്വാസ പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ആലപ്പുഴ: 2020-21ലെ സംസ്ഥാന ബജറ്റിൽ കയർമേഖലയ്ക്കായി കടാശ്വാസ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കയർ സഹകരണ സംഘങ്ങളുടെ ക്യാഷ് ക്രഡിറ്റ് വായ്പാ കുടിശ്ശികകൾ, ഇ പി എഫ്, ഇ എസ് ഐ തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി, വൈദ്യുതി വെള്ളക്കരം കുടിശ്ശികകൾ എന്നിവ തീർപ്പാക്കുന്നതിനുള്ള നടപടികൾ കടാശ്വാസ പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കയർബോർഡ് മുഖേന നടപ്പിലാക്കിയിരുന്ന റിമോട്ട് സ്കീമിൽ ബാങ്ക് വായ്പ എടുത്ത് യൂണിറ്റുകൾ നടത്തിയിരുന്ന നിരവധി കയർ തൊഴിലാളികളായ ചെറുകിട യൂണിറ്റ് ഉടമകൾ വ്യവസായം നഷ്ടത്തിലായതുകാരണം വായ്പ തിരിച്ചടയ്ക്കാനാവാതെ ജപ്തി നടപടികൾ നേരിടേണ്ടി വരുന്നണ്ട്.

ഈ വിഭാഗങ്ങൾക്കും കടാശ്വാസ പദ്ധതിയുടെ ഗുണം ലഭിക്കും. കയർബോർഡ് മുഖേന നടപ്പിലാക്കിയ റിമോട്ട് സ്കീം പ്രകാരമുള്ള ഗുണഭോക്താക്കൾ അവർ വായ്പ എടുത്തിട്ടുള്ള ബാങ്ക്

/ധനകാര്യസ്ഥാപനങ്ങൾ പ്രസ്തുത വായ്പകൾ കുടിശ്ശികയായി പ്രഖ്യാപിക്കുകയോ ജപ്തി നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടുള്ള സംഗതികളിൽ വായ്പത്തുക എഴുതിത്തള്ളുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

റിമോർട്ട് സ്കീം പ്രകാരം വായ്പ എടുത്തിട്ടുള്ള വ്യക്തികള്‍ നിലവിലുള്ള വായ്പ കുടിശ്ശിക ഇനവിവരങ്ങൾ സഹിതം ആലപ്പുഴ കയർ പ്രോജക്ട് ഓഫീസിൽ നേരിട്ട് അപേക്ഷകൾ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍: 04772965268.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വരുന്നു, കുടുംബശ്രീക്ക് സ്വന്തമായി വനിതാ ബാങ്ക്

English Summary: Good news for small unit owners who are coir workers: Debt relief scheme for the coir sector
Published on: 20 January 2021, 08:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now