Updated on: 28 April, 2021 2:11 PM IST
കര്‍ഷകര്‍ക്ക് ഉപദേശം നല്‍കുന്നതിന് ഒരു കാര്‍ഷിക വിദഗ്ധന്‍റെ സേവനം മുഴുവന്‍ സമയവും ഇവിടെ ലഭ്യമാക്കി.

മൂവാറ്റുപുഴ : കൃഷി വകുപ്പ് ആരംഭിച്ച ഹൈടെക് അഗ്രോ സര്‍വ്വീസ് സെന്‍റര്‍, കർഷകർക്കായി പച്ചക്കറികളും ഗ്രോബാഗും കൃഷി അനുബന്ധ ഉത്പന്നങ്ങളും കൃഷിഭവനിലൂടെ നൽകാനായി നേട്ടങ്ങള്‍ ഒരുക്കി ശ്രദ്ധേയമായി.

നാലു ലക്ഷത്തോളം പച്ചക്കറി തൈകളും, 15000ത്തോളം ഗ്രോബാഗുകളും, 3500ഓളം ഉത്പ്പന്നങ്ങളുടെ കിറ്റുകളും, കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്തു.

സംയോജിത കീടരോഗ നിയന്ത്രണത്തിനായി 25000ത്തോളം തെങ്ങുകളില്‍ മണ്ട വൃത്തിയാക്കി കീടനാശിനി പ്രയോഗവും, ആറ് മഴമറ നിര്‍മ്മാണവും ഇക്കാലയളില്‍ ഏറ്റെടുത്തു. കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ആഴ്ച ചന്ത, കര്‍ഷകര്‍ക്കാവശ്യമായ സാധനങ്ങളുടെ വില്പന, കൃഷിയിടത്തില്‍ പരിശീലനം ലഭിച്ച വിദഗ്ധരുടെ സേവനം ലഭ്യമാക്കല്‍, പച്ചക്കറി കൃഷി, വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങളും കഴിഞ്ഞ വര്‍ഷം ലഭ്യമാക്കി.

കൂടാതെ കര്‍ഷകര്‍ക്ക് ഉപദേശം നല്‍കുന്നതിന് ഒരു കാര്‍ഷിക വിദഗ്ധന്‍റെ സേവനം മുഴുവന്‍ സമയവും ഇവിടെ ലഭ്യമാക്കി. മൂവാറ്റുപുഴ സ്റ്റേഡിയത്തിനടുത്ത് കൃഷി വകുപ്പിനു കീഴിലുള്ള കാര്‍ഷിക മൊത്തവ്യാപാര വിപണി ക്യാമ്പസിലാണ്. ഹൈടെക് അഗ്രോ സര്‍വ്വീസ് സെന്‍റര്‍ പ്രവര്‍ത്തിച്ചു വരുന്നത്.

ഇത്തരത്തില്‍ എഴുപത് ലക്ഷത്തോളം രൂപയുടെ വാര്‍ഷിക വരുമാനമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ടാനി തോമസ്, ഫെസിലിറ്റേറ്റര്‍ (റിട്ട. കൃഷി ഓഫീസര്‍) പി.എം. ജോഷി , പ്രസിഡന്‍റ് അന്‍ഷാജ് തേനാലി, സെക്രട്ടറി എല്‍ദോസ് എന്‍. പോള്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

English Summary: Good-performance high-tech agro service center
Published on: 28 April 2021, 01:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now