എംപ്ലോയിമെൻറ് എക്സ്‍ചേഞ്ചുകളിൽ പേര് രജിസ്റ്റര്‍ ചെയ്തിട്ടും ജോലി ലഭിയ്ക്കാതിരുന്ന സംസ്ഥാനത്തെ മുതിര്‍ന്ന പൗരൻമാര്‍ക്കും സ്വയം തൊഴിൽ കണ്ടെത്താനോ ചെറുകിട ബിസിനസുകൾ തുടങ്ങാനോ സഹായകരമാകുന്നതാണ് നവജീവൻ പദ്ധതി
മുതിർന്ന പൗരന്മാരുടെ സ്വയം തൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. നവജീവൻ ധനസഹായ പദ്ധതിയാണ് സംസ്ഥാന തൊഴിൽ നൈപുണ്യവികസന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എംപ്ലോയിമെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴിൽ ലഭിയ്ക്കാത്തവര്‍ക്കാണ് സംരംഭം തുടങ്ങാൻ സഹായം ലഭിയ്ക്കുക.
ജില്ലാ സഹകരണ ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കെഎസ്എഫ്ഇ മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നിവ വഴി സാഹായം ലഭിക്കും എന്നാണ് സൂചന. 50 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്കാണ് മുൻഗണന. സ്വയം തൊഴിൽ ആരംഭിയ്ക്കുന്നതിനായി വായ്പാ തുകയുടെ നിശ്തിത ശതമാനമാണ് സബ്സിഡിയായി ലഭിക്കുക. വ്യക്തിഗത സംരംഭങ്ങൾക്കും മുൻഗണന ലഭിയ്ക്കും എന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നു.
എന്തിനൊക്കെ സഹായം ലഭിക്കും?
റെഡിമെയ്ഡ് ഷോപ്പ് ,കാറ്ററിംഗ് സ്ഥാപപനം, പലചരക്ക് കട, ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഷോപ്പ് തുടങ്ങി വിജയ സാധ്യതയുള്ള ഏതു സംരംഭങ്ങളും പദ്ധതിക്ക് കീഴിൽ ആരംഭിക്കാൻ ആകും. സംയുക്ത സംരംഭങ്ങളും തുടങ്ങാം. അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയാണ് അപേക്ഷകൾ നൽകേണ്ടത് ബാങ്ക് വായ്പയുടെ 25 ശതമാനം ആകും സബ്സിഡിയായി ലഭിക്കുക.
പരമാവധി 12,500 രൂപയായിരിക്കും സബ്സിഡി എന്നാണ് സൂചന. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കുന്നവര്‍ക്ക് പദ്ധതിപ്രകാരം മുൻഗണന ലഭിക്കും. അപേക്ഷകരുടെ വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. 50 വയസ് പൂര്‍ത്തിയായവര്‍ക്കാണ് സഹായം ലഭിയ്ക്കുക.