Updated on: 7 March, 2022 7:07 PM IST
Government launches new education loan scheme; 'Collateral Free Loan' for students at low interest rates

വിദ്യാഭ്യാസ ലോൺ എല്ലാവര്ക്കും ഒരു പോലെ അല്ല, ചിലർക്ക് അത് പഠിക്കാൻ സൗകര്യം ഒരുക്കുമെങ്കിലും കൃത്യമായി പഠിച്ചിറങ്ങി ജോലി കിട്ടാത്ത നിലാരംബരായ വിദ്യാർത്ഥികൾക്ക് അത് പലപ്പോഴും അത് തലവേദന തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സർക്കാർ വിദ്യാഭ്യാസ ലോൺ പദ്ധതി ആരംഭിച്ചത്.

ഏളുപ്പം വിദ്യാഭ്യാസ ലോൺ ലഭിക്കാൻ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ജാർഖണ്ഡ് സർക്കാർ വ്യാഴാഴ്ച ബജറ്റിൽ 'ഗുരുജി ക്രെഡിറ്റ് കാർഡ്' പദ്ധതി അവതരിപ്പിച്ചു. JMM-ന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാരാണ് 2022-23 സാമ്പത്തിക വർഷത്തേക്കുള്ള 1.01 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചത്, അതിൽ ആരോഗ്യത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള വർധിച്ച ചെലവ് ഉൾപ്പെടുന്നു.

എന്താണ് 'ഗുരുജി ക്രെഡിറ്റ് കാർഡ്' സ്കീം?

ധനകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി അജോയ് കുമാർ സിംഗ്, ബജറ്റിന് ശേഷമുള്ള ഒരു ബ്രീഫിംഗിൽ പറയുന്നത് ഇപ്രകാരമാണ്: "ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പകൾക്ക് ഈടുള്ള സെക്യൂരിറ്റി ആവശ്യമാണ്. എന്നിരുന്നാലും, നിരാലംബരായ വിദ്യാർത്ഥികൾക്ക് അത് വാഗ്ദാനം ചെയ്യാൻ പലപ്പോഴും കഴിയില്ല."
"ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്‌ടപ്പെടുന്നു. ഗുരുജി ക്രെഡിറ്റ് കാർഡിന് കീഴിലുള്ള അത്തരം വായ്പകൾക്ക് സംസ്ഥാന സർക്കാർ ഗ്യാരണ്ടി ആയിരിക്കും," അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കുള്ള മറ്റ് സ്കീമുകൾ എന്തൊക്കെയാണ്?

ബിരുദധാരികളായ വിദ്യാർത്ഥികളെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സഹായിക്കുന്നതിനായി മുഖ്യമന്ത്രി സാരഥി പദ്ധതിയും ബജറ്റ് ചർച്ച ചെയ്തിട്ടുണ്ട്. കൂടാതെ, ബജറ്റ് അനുസരിച്ച്, മരംഗ് ഗോംകെ ജയ്പാൽ സിംഗ് മുണ്ട ട്രാൻസ്-നാഷണൽ സ്കോളർഷിപ്പ് പദ്ധതി പട്ടികജാതി, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി വിപുലീകരിക്കും.

അങ്കണവാടികളിലെ കുട്ടികൾക്ക് വേണ്ടി കമ്പിളി വസ്ത്രം ഉടൻ ലഭിക്കുമെന്നാണ് സർക്കാരും അധികൃതരും പറയുന്നത്. ജാർഖണ്ഡ് ധനമന്ത്രിയുടെ അഭിപ്രായത്തിൽ ഏകദേശം 15 ലക്ഷം കുട്ടികളെ ഈ പദ്ധതി സഹായിക്കും.

പ്രധാനമന്ത്രി ആവാസ് യോജന (റൂറൽ) പ്രകാരം നിർമ്മിച്ച ചെറിയ വീടുകളിൽ മുഴുവൻ കുടുംബങ്ങൾക്കും താമസിക്കാൻ അപര്യാപ്തമാണെന്ന് മനസ്സിലാക്കിയ ധനമന്ത്രി രാമേശ്വർ ഒറോൺ സംസ്ഥാന ബജറ്റിൽ നിന്ന് ഒരു വീടിന് 50,000 രൂപ അധിക മുറി നിർമ്മിക്കാൻ അനുവദിക്കുമെന്ന് പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന (റൂറൽ) പ്രകാരം ഇതുവരെ 10.44 ലക്ഷം വീടുകൾ നിർമ്മിച്ചു, ബാക്കിയുള്ള 5.22 ലക്ഷം യൂണിറ്റുകൾ അടുത്ത സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രരായ പാവപ്പെട്ട വ്യക്തികൾക്കും കർഷകർക്കും അവരുടെ വൈദ്യുതി ബിൽ ഭാരം കുറയ്ക്കാൻ സർക്കാർ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകി. കൂടാതെ, സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, ധനമന്ത്രി സംസ്ഥാനത്ത് ഒരു സ്റ്റാർട്ടപ്പ് ക്യാപിറ്റൽ വെഞ്ച്വർ ഫണ്ട് നിർദ്ദേശിച്ചിട്ടുണ്ട്.

SBI കിസാൻ ക്രെഡിറ്റ് കാർഡ്: കുറഞ്ഞ പലിശയിൽ 4 ലക്ഷം രൂപ വരെ വായ്പ നേടാം, കൂടുതലറിയാം

English Summary: Government launches new education loan scheme; 'Collateral Free Loan' for students at low interest rates
Published on: 07 March 2022, 07:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now