Updated on: 31 July, 2023 12:14 AM IST
സര്‍ക്കാര്‍ പദ്ധതികളും ജനങ്ങളും : വനിതാ ശില്‍പശാല സംഘടിപ്പിച്ചു

കുമരകം:  കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള കോട്ടയം സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കുമരകത്ത് വനിതകള്‍ക്കായി സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ശില്‍പശാല സംഘടിപ്പിച്ചു. ഐസിഡിഎസ് ഏറ്റുമാനൂര്‍ അഡീഷണല്‍ പ്രൊജക്ടിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍  നടത്തിയത്.

വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ക്ലാസ്, ചര്‍ച്ച, മല്‍സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ശില്‍പശാലയ്ക്ക് പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി നേതൃത്വം നല്‍കി. ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ടി. സരില്‍ലാല്‍, ഐസിഡിഎസ് വര്‍ക്കര്‍മാരായ കെ എം ലത, ശോഭനകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രശ്‌നോത്തരിയും നടത്തി.

ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയ്യതികളിലായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഐസിഡിഎസിന്റെ സഹകരണത്തോടെ നടത്തുന്ന ആസാദി കാ അമൃത് മഹോല്‍സവ്  ബോധവല്‍ക്കരണ പരിപാടികള്‍ക്കു മുന്നോടിയായാണ് ശില്‍പശാല സംഘടിപ്പിച്ചത്. 

ആസാദി കാ അമൃത് മഹോല്‍സവ് ചിത്ര പ്രദര്‍ശനം, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രദര്‍ശനം, ക്ലാസുകള്‍, മല്‍സരങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ കുമരകം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ രണ്ടു ദിവസങ്ങളിലായി നടത്തും. കേരളത്തിലെ സ്വാതന്ത്യ സമര പോരാളികളെ കുറിച്ചുള്ള ചിത്ര പ്രദര്‍ശനവും രണ്ടു ദിവസങ്ങളിലും ഉണ്ടാകും

English Summary: Government Schemes and People : Women workshop organized
Published on: 31 July 2023, 12:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now