Updated on: 30 May, 2023 9:15 PM IST
കെഎസ്എഫ്ഇ ചിട്ടികള്‍ക്കും വായ്പകള്‍ക്കും സര്‍ക്കാരാണ് ഗ്യാരണ്ടി: മന്ത്രി ബാലഗോപാല്‍

ഇടുക്കി: കെഎസ്എഫ്ഇ യില്‍ ചിട്ടികള്‍ക്കും വായ്പകള്‍ക്കും സര്‍ക്കാരാണ് ഗ്യാരണ്ടിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ. എന്‍. ബാലഗോപാല്‍. കെ എസ് എഫ് ഇ ഉപ്പുതറ മൈക്രോശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഏറ്റവും സഹായകരമായ സ്ഥാപനവും ആവശ്യക്കാര്‍ക്ക് സുരക്ഷിതമായി വായ്പ ലഭ്യമാക്കുന്ന സംവിധാനവുമാണ് കെ എസ് എഫ് ഇ യിലുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ പലിശയേക്കാള്‍ ലാഭകരമായ പലിശ നിരക്കില്‍ വായ്പ ലഭിക്കും.

കെ എസ് എഫ് ഇ യുടെ പുതിയ ചുവടു വയ്പാണ് മൈക്രോ ശാഖ. പൂര്‍ണമായ വലിയ ബ്രാഞ്ചുകളെ പോലെ തന്നെ എല്ലാ കെ എസ് എഫ് ഇ ഇടപാടുകളും നടത്താന്‍ കഴിയുന്ന ശാഖകളാണ് മൈക്രോ ശാഖകളെന്ന് മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്‍ പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പരിസ്ഥിതി നശിപ്പിക്കാതെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്ന സമീപനമാണ് സര്‍ക്കാരിന്റേത്. അത്തരം വികസന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. കട്ടപ്പന മേഖലയുടെ കീഴില്‍ ആരംഭിക്കുന്ന ശാഖ ഉപ്പുതറ പാലം ജംഗ്ഷനില്‍ പാറയില്‍ ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. കെ. എസ്. എഫ്. ഇ. 52 വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് മൈക്രോ ശാഖകള്‍ ആരംഭിക്കുന്നത്. കുറഞ്ഞ പലിശനിരക്കില്‍ സ്വര്‍ണപ്പണയ വായ്പകള്‍ ഉള്‍പ്പെടെ വിവിധതരം വായ്പ ചിട്ടി സേവനങ്ങള്‍ ഈ ശാഖയില്‍ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കെഎസ്‍എഫ്ഇ ചിട്ടി: മൂന്ന് വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നേടാം

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, ഉപ്പുതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം സാബു ജോസഫ് വേങ്ങവേലില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റോസമ്മ ഫ്രാന്‍സിസ്, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ എസ് കെ സനില്‍, വിവിധ സാമൂഹ്യ രാഷ്ട്രീയ  ഉദ്യോഗസ്ഥ പ്രതിനിധികളായ എം ജെ വാവച്ചന്‍,  ലാല്‍ എബ്രഹാം, ജോര്‍ജ് ജോസഫ്, കെ കെ രാജപ്പന്‍, സിബി ജോസഫ്, ഷമീര്‍ മുഹമ്മദ്, ജയമോന്‍ കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Govt guarantees KSFE chits and loans: Minister K.N. Balagopal
Published on: 30 May 2023, 09:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now