Updated on: 2 June, 2022 11:47 AM IST
Govt raises premium of PMJJBY and PMSBY insurance schemes

ജനപ്രിയ സർക്കാർ ഇൻഷുറൻസ് പദ്ധതികളായ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (PMJJBY), പ്രധാന്‍മന്ത്രി സുരക്ഷാ ബീമ യോജന (PMSBY) എന്നീ പദ്ധതികളുടെ പ്രീമിയം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. പദ്ധതികളെ സാമ്പത്തികമായി ലാഭകരമാക്കുന്നതിനായാണു നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി ഫസൽ ബീമാ യോജന; എങ്ങനെ അപേക്ഷിക്കാം ? പ്രാധാന്യം എന്ത് ?

പി.എം.ജെ.ജെ.ബി.വൈ പദ്ധതിയുടെ പ്രീമിയം 32 ശതമാനവും, പി.എം.എസ്.ബി.വൈ പദ്ധതിയുടെ പ്രീമിയം 67 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചത്. പദ്ധതികള്‍ക്കു കീഴിലുള്ള ക്ലെയിമുകള്‍ ദിനംപ്രതി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രീമിയം വര്‍ദ്ധനയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിരക്കുകള്‍ ഉയര്‍ത്തിയാൽ  പദ്ധതി കൂടുതല്‍ കാര്യക്ഷമമാകുമെന്നും, കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്നുമാണ് വിലയിരുത്തല്‍. പുതുക്കിയ നിരക്കുകള്‍ ബാങ്കുകള്‍ക്കും, പോസ്റ്റ് ഓഫീസുകള്‍ക്കും പുറമേ മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രേരിപ്പിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാൻമന്ത്രി കിസാൻ സമൻ നിധി യോജന പട്ടികയും ഗുണഭോക്തനിലയും ഓൺലൈനായി പരിശോധിക്കാം

പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയെ (PMJJBY) കുറിച്ച്

പി.എം.ജെ.ജെ.ബി.വൈയുടെ പ്രീമിയം നിരക്ക് പ്രതിദിനം 1.25 രൂപയായി ഉയര്‍ത്തി. ഇതോടെ പ്രതിവര്‍ഷ പ്രീമിയം 330 രൂപയില്‍ നിന്ന് 436 രൂപയായി വര്‍ധിച്ചു. പദ്ധതിക്കു കീഴില്‍ എൻറോള്‍ ചെയ്ത സജീവ വരിക്കാരുടെ എണ്ണം 2022 മാര്‍ച്ച് 31 വരെ 6.4 കോടി ആണ്.

പോളിസി ഉടമ ഏതെങ്കിലും കാരണത്താല്‍ മരണപ്പെട്ടാല്‍ രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. 18- 50 വയസ് പ്രായമുള്ള ആളുകള്‍ക്ക് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ വഴി പദ്ധതിയില്‍ അംഗമാകാം. പ്രീമിയം അടയ്ക്കുന്നതിന് ഓട്ടോ ഡെബിറ്റ് സംവിധാനവും ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കോവിഡ് വന്ന് മരണപ്പെട്ടവർക്ക് 2 ലക്ഷം രൂപ ഇൻഷുറൻസ്

​പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജനയെ (PMSBY) കുറിച്ച്

പി.എം.എസ്.ബി.വൈയുടെ വാര്‍ഷിക പ്രീമിയം 12 രൂപയില്‍ നിന്ന് 20 രൂപയായാണ് ഉയര്‍ത്തിയത്. 2022 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം പി.എം.എസ്.ബി.വൈക്ക് കീഴില്‍ എൻറോള്‍ ചെയ്ത സജീവ വരിക്കാരുടെ എണ്ണം 22 കോടിയാണ്.

18- 70 വയസ് പ്രായമുള്ള ആളുകള്‍ക്ക് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ വഴി പദ്ധതിയില്‍ അംഗമാകാം. അപകട മരണത്തിനും, പൂര്‍ണമായ വൈകല്യത്തിനും രണ്ടു ലക്ഷം രൂപയും, ഭാഗിക വൈകല്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ക്ലെയിം ലഭിക്കും. ഇവിടെയും പ്രീമിയത്തിന് ഓട്ടോ ഡെബിറ്റ് പ്രയോജനപ്പെടുത്താം.

ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാകും രണ്ട് സ്‌കീമുകള്‍ക്കും കീഴിലുള്ള ക്ലെയിമുകള്‍ അനുവദിക്കുക. പി.എം.എസ്.ബി.വൈ ആരംഭിച്ചതു മുതല്‍, പ്രീമിയം ഇനത്തില്‍ 1,134 കോടി രൂപ പദ്ധതി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിച്ചിട്ടുണ്ട്.

അതേസമയം ഇതുവരെ നല്‍കിയ ക്ലെയിമുകള്‍ 2,513 കോടിയുടേതാണെന്ന് 2022 മാര്‍ച്ച് 31 വരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പി.എം.ജെ.ജെ.ബി.വൈ ഇതുവരെ പ്രീമിയമായി 9,737 കോടി രൂപയാണ് സമാഹരിച്ചത്. അതേസമയം ക്ലെയിമുകള്‍ അനുവദിച്ചത് 14,144 കോടി രപയുടേതാണ്.

English Summary: Govt raises premium of PMJJBY and PMSBY insurance schemes; the new rates
Published on: 02 June 2022, 11:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now