1. News

ലോക് ഡൗൺ കാലത്തു കർഷകർക്കായി കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും, ജന്‍ധന്‍യോജന അക്കൗണ്ടും

ലോക്ക്ഡൗണിനെ മറികടക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കും, വീട്ടമ്മമാര്‍ക്കും സഹായകമായി കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും, ജന്‍ധന്‍യോജന അക്കൗണ്ടും ആയിരക്കണക്കിനു കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും സഹായകരമായത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് തങ്ങളുടെ നാണ്യവിള കളും, കാര്‍ഷികോല്‍പ്പന്നങ്ങളും വില്‍ക്കാന്‍ കഴിയാതെ വിഷമിച്ച ഘട്ടത്തിലാണ് പ്രധാന്‍മന്ത്രി കിസ്സാന്‍ സമ്മാന നിധിയുടെ ആദ്യ ഗഡു അക്കൗണ്ടിലെത്തിയത്.

Asha Sadasiv
pm kissan samman nidhi

ലോക്ക്ഡൗണിനെ മറികടക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കും, വീട്ടമ്മമാര്‍ക്കും സഹായകമായി കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും, ജന്‍ധന്‍യോജന അക്കൗണ്ടും ആയിരക്കണക്കിനു കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും സഹായകരമായത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് തങ്ങളുടെ നാണ്യവിള കളും, കാര്‍ഷികോല്‍പ്പന്നങ്ങളും വില്‍ക്കാന്‍ കഴിയാതെ വിഷമിച്ച ഘട്ടത്തിലാണ് പ്രധാന്‍മന്ത്രി കിസ്സാന്‍ സമ്മാന നിധിയുടെ ആദ്യ ഗഡു അക്കൗണ്ടിലെത്തിയത്. രാജ്യത്തെ 8.69 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.പ്രധാൻമന്ത്രി കിസാൻ സമൻ നിധി യോജനയുടെ ആദ്യ ഗഡു 2020-21 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു.മാർച്ച് ഒന്നിന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷം 7.92 കോടി കർഷകരുടെ 15,841 കോടി രൂപ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്, കൃഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരം പറഞ്ഞത്.

pm jandhan  yojana

വീടുകളിലെ വരുമാനമാര്‍ഗ്ഗം നിലച്ച ഈ ഘട്ടത്തില്‍ മലയോര ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് 500 രൂപ എത്തിയതും അനുഗ്രഹമായി. മൂന്നു മാസത്തേക്ക് തുടര്‍ച്ചയായി ഈ ആനുകൂല്യം ലഭിക്കും.20 കോടി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ലോക്ക് ഡൗണ്‍ കാലഘട്ടത്തിലെ ഈ കേന്ദ്രസഹായം ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്വാസകരമായി.


ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യത്ത് അവശ്യവസ്‍തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് 22 ലക്ഷം മെട്രിക് ടണ്‍ ധാന്യം നല്‍കിയെന്നും 5.29 കോടി ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം ചെയ്‍തെന്നും കേന്ദ്രം വ്യക്തമാക്കി.പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരം തിങ്കളാഴ്ച വരെ 32 കോടിയിലധികം ദരിദ്രജനവിഭാഗങ്ങള്‍ക്ക് പണം കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ അക്കൗണ്ടുകളിലായി 29,352 കോടിരൂപ നേരിട്ട് നല്‍കിയതായും കേന്ദ്ര ധനമന്ത്രാലയ വക്താവ് രാജേഷ് മല്‍ഹോത്ര വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.രാജ്യത്ത് അടുത്ത മാസം മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും അവശ്യവസ്‍തുക്കള്‍ക്ക് ക്ഷാമമില്ലന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

English Summary: Pradhanmanthri Kissan Samman and Pradhanmanthri Jandhan yojana schemes by Central government is a relief to farmers

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds