സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണനവും ഉപഭോഗവും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണ-മൃഗശാല-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പന്നിപ്പനി മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ല. പന്നികളില്‍ മാത്രമാണ് രോഗം പകരുക. എങ്കിലും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാനാണ് പന്നികളെ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പന്നിപ്പനി ബാധിച്ച ഇടങ്ങളില്‍ നിന്ന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലി നിരക്കില്‍ വായ്പ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിച്ചാണ് പന്നിപ്പനി പടരുന്നത് തടഞ്ഞത്.
ബന്ധപ്പെട്ട വാർത്തകൾ: ആദായകരമായി പന്നി വളർത്തൽ
ക്ഷീര കര്‍ഷക സംഘങ്ങളില്‍ നല്‍കുന്ന ഒരു ലിറ്റര്‍ പാലിന് നാല് രൂപ വെച്ച് ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം നടക്കുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു.
വയനാട്, കണ്ണൂർ ജില്ലകളിൽ നഷ്ടപരിഹാര വിഹിതം വിതരണം ചെയ്തു (Compensation distributed in Wayanad and Kannur districts)
ആഫ്രിക്കൻ പന്നിപ്പനി (African swine fever) റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, വയനാട്, കണ്ണൂർ ജില്ലകളിൽ പന്നികളെ കൊന്നൊടുക്കിയതിനുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. സംസ്ഥാന സർക്കാർ നഷ്ടപരിഹാരത്തുകയിലേക്ക് 50% നൽകുമ്പോൾ ബാക്കി 50% കേന്ദ്ര സർക്കാരാണ് വഹിക്കേണ്ടത്.
എന്നാൽ കേന്ദ്രവിഹിതത്തിനായി കാത്തുനില്‍ക്കാതെ നിശ്ചിത ഇനത്തില്‍ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിൽ നിന്നും അനുവദിക്കുകയായിരുന്നു. കേന്ദ്രസർക്കാരില്‍ നിന്നും തുക ലഭിയ്ക്കുന്ന മുറയ്ക്ക്, പണം റീകൂപ് ചെയ്ത് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിലേക്ക് നിക്ഷേപിക്കും.
വയനാട് കല്പറ്റയിൽ വച്ച് നടന്ന നഷ്ടപരിഹാര തുക വിതരണത്തിന്, സുൽത്താൻ ബത്തേരി എം.എൽ.എ. IC ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയനാട് എം.പി .രാഹുൽ ഗാന്ധി (Rahul Gandhi) ഓൺലൈനിൽ കൂടി സന്ദേശം വായിച്ചു. കണ്ണൂരിൽ നടന്ന ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
വയനാട്, കണ്ണൂര്‍ ജില്ലകളിലായി ആകെ 52.23 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി അനുവദിച്ചിട്ടുള്ളത്. വയനാട് ജില്ലയിലെ ഏഴ് കര്‍ഷകര്‍ക്ക് 37,17,751 രൂപയും, കണ്ണൂര്‍ ജില്ലയിലെ രണ്ടു കര്‍ഷകര്‍ക്ക് 15,15,600 രൂപയും ആണ് സർക്കാർ അനുവദിച്ചത്. ആകെ 52.23ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി അനുവദിച്ചിട്ടുള്ളത്.