Farm Tips

ആദായകരമായി പന്നി വളർത്തൽ

വിദേശവിപണിയില്‍ പന്നിയിറച്ചിക്ക് ധാരാളം ആവശ്യക്കാരുണ്ട്.ആഗോളതലത്തില്‍ ഇറച്ചിയുത്പാദന മേഖലയില്‍ പന്നിയിറച്ചിയാണ് മുന്നില്‍..കേരളത്തില്‍ പന്നി വളര്‍ത്തലിന് ഏറെ സാധ്യതകളാണുള്ളതെന്ന് ദ്രുതഗതിയിലുള്ള വളര്‍ച്ച, കൂടിയ പ്രജനനക്ഷമത, കുറഞ്ഞ ഗര്‍ഭകാലം, കുറഞ്ഞ തീറ്റച്ചെലവ്, ജൈവാവശിഷ്ടങ്ങള്‍ ഇറച്ചിയായി മാറ്റാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി, മെച്ചപ്പെട്ട വിപണി എന്നിവ പന്നിവളര്‍ത്തലിന്റെ മേന്മകളില്‍ ചിലതാണ്.ഒരൽപം കഠിനാധ്വാനം ഉണ്ടെങ്കിൽ മികച്ച ആദായം ലഭിക്കാവുന്ന ഒരു മേഖലയാണ് പന്നി വളർത്തൽ.  മറ്റു മൃഗങ്ങളെ പേക്ഷിച്ചു കുറച്ചു പരിചരണം കൊണ്ട് വളരെ എളുപ്പത്തിൽ വളരുന്നവയാണ് പന്നികൾ. കഴിക്കുന്ന തീറ്റ എളുപ്പത്തിൽ മാംസമാക്കി മാറ്റുന്നു എന്നുള്ളതാണ് പന്നിവളർത്താൽ ലാഭകരമാക്കുന്നത്. എന്തും ഭക്ഷണമാകുന്ന പന്നികൾക്ക് തീറ്റ നല്കാൻ ഒട്ടും ബുദ്ധിമുട്ട് നേരിടാറില്ല. വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമ്പോൾ ഹോട്ടൽ വേസ്റ്റും കോഴി മാലിന്യവും നൽകുന്നതായിരിക്കും ആദായകരം. മാംസത്തിലെ ഭൂരിഭാഗവും ഭക്ഷ്യയോഗ്യമാണെന്നതാണ് പന്നിയിറച്ചിയുടെ  പ്രത്യേകത. പന്നി മാംസം ഏറ്റവും പോഷകകാരവും ഏറ്റവും രുചികരവുമായ മാംസമാണ്. മറ്റു മൃഗങ്ങളെക്കാൾ വളർച്ച കൂടുതലായതിനാൽ എട്ടോ പത്തോ മാസങ്ങൾക്കുള്ളിൽ തന്നെ ഇവയെ മാംസത്തിനായി ഉപയോഗിക്കാം. ഒരു ഇറച്ചി പന്നിയില്‍ നിന്ന് ഏകദേശം 5000 രൂപയുടെ അറ്റാദായം. ശാസ്ത്രീയമായി പരിപാലിച്ചാല്‍ 8 മാസം പ്രായമാകുമ്പോള്‍ പന്നികള്‍ 80 100 കിലോഗ്രാം ശരീരതൂക്കം വരികയും അവയെ മാംസാവശ്യത്തിനും പ്രജനനത്തിനുമായി ഉപയോഗിക്കാവുന്നതാണ്.നല്ല വളര്‍ച്ചാ നിരക്കും തീറ്റ പരിവര്‍ത്തനശേഷിയുമുള്ള യോര്‍ക്ക് ഷെയര്‍ ഇനത്തില്‍പ്പെട്ട ശീമപന്നികളാണ് ഇതിന് അനുയോജ്യം.
 
ഏകദേശം 2 മാസം പ്രായമായ പന്നിക്കുഞ്ഞുങ്ങളെയാണ് ഇതിനായി ലഭിക്കുക. വെറ്ററിനറി സര്‍വകലാശാലയിലെ പന്നി ഫാം, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഫാമുകള്‍,ശാസ്ത്രീയമായി പന്നി വളര്‍ത്തുന്ന പരിചയസമ്പന്നരായ കര്‍ഷകര്‍ എന്നിവിടങ്ങളില്‍ പന്നിക്കുഞ്ഞുങ്ങൾ ലഭ്യമാണ്.
പാലുകുടി നിര്‍ത്തിയ പന്നിക്കുട്ടികളെ 1224 എണ്ണം വരെ 3ഃ6 മീറ്റര്‍ അളവുകളുള്ള ഭാഗികമായി തുറന്നതും മുന്നിലൊന്ന് ഭാഗം മേല്‍ക്കൂരയുള്ളതുമായ കൂടുകളില്‍ വളര്‍ത്താവുന്നതാണ്. നാലുമാസം പ്രായമായതിനാല്‍ ഒരു പന്നിക്ക് ഒരു ച.മീ. മേല്‍ക്കൂരയുള്ള ഭാഗവും, രണ്ട് ച.മീ. തുറസ്സായ ഭാഗവും എന്ന കണക്കിന് 612 വരെ പന്നികളെ ഇടാവുന്ന കള്ളികളായി തിരിച്ചുള്ള കൂടുകളാണ് വേണ്ടത്. കൂടുകളുടെ ഭിത്തിയും തറയും സിമന്റുകൊണ്ട് ബലവത്തായി നിര്‍മ്മിക്കണം. ഭിത്തികള്‍ തറയില്‍ നിന്ന് ഒരു മീറ്ററും മേല്‍ക്കൂരയ്ക്ക് കുറഞ്ഞത് 2 മീറ്ററും ഉയരം വേണം. കൂടിന്റെ തുറസ്സായ ഭാഗത്ത് ഒരു കോണില്‍ 34 ച.മീ. വിസ്തീര്‍ണ്ണവും 25 സെ.മീ. ആഴവുമുള്ള ഒരു വെള്ളത്തൊട്ടി ഉണ്ടാവണം. ശീമപന്നികള്‍ വേനല്‍ക്കാലത്ത് ഈ വെള്ളത്തൊട്ടിയില്‍ കിടന്ന് അത്യുഷ്ണത്തില്‍ നിന്ന് രക്ഷ നേടുന്നു.
കൂടും,പരിസരവും വൃത്തിയായി സൂക്ഷിക്കുക,കാലാകാലങ്ങളില്‍ വിരയിളക്കുക, കുടിവെള്ളവും കുളിവെള്ളവും എല്ലായ്‌പ്പോഴും ലഭ്യമാക്കുക, മാംസാവശ്യത്തിനായി വളര്‍ത്തുന്ന പന്നികള്‍ക്ക് ആവശ്യമായ തീറ്റ ലഭ്യമാക്കുക, പ്രജനനത്തിനുള്ള പന്നികളില്‍ കൂടുതല്‍ കൊഴുപ്പ് വരാതിരിക്കത്തക്കവണ്ണം തീറ്റ നിയന്ത്രിക്കുക.
ബ്രോയിലര്‍ തീറ്റ പോലുള്ള റെഡിമെയ്ഡ് തീറ്റ കൊടുത്തുള്ള പന്നി വളര്‍ത്തല്‍ ഒരിക്കലും ആദായകരമല്ല. ഹോട്ടല്‍ പച്ചക്കറിഇറച്ചിമീന്‍ മാര്‍ക്കറ്റുകള്‍, സംസ്‌ക്കരണ കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന വേസ്റ്റ് തീറ്റയായി പ്രയോഗിക്കുമ്പോള്‍ മാത്രമാണ് പന്നി വളര്‍ത്തല്‍ ആദായകരമാവുന്നത്. ഒരു ദിവസം ഒരു പന്നിക്ക് 46 കിലോഗ്രാം തീറ്റ ആവശ്യമാണ്. 3 മാസം പ്രായംവരെ ഭക്ഷണാവശിഷ്ടങ്ങള്‍ നല്‍കരുത്. ദിവസേന 2030 ഗ്രാം മിനറല്‍ മിക്‌സ്ചര്‍ തീറ്റയില്‍ ഉള്‍പ്പെടുത്തണം. വളരെ പഴകിയ ഭക്ഷണാവശിഷ്ടങ്ങള്‍ നല്‍കരുത്,തൂവല്‍, പ്ലാസ്റ്റിക്ക് തുടങ്ങിയ ദഹിക്കാത്ത വസ്തുക്കള്‍ നല്‍കരുത്,ഭക്ഷണാവശിഷ്ടങ്ങള്‍ വേവിച്ചു നല്‍കുക,ധാതുക്കളുടെ ന്യൂനത പരിഹരിക്കുവാന്‍ ഇഞ്ചക്ഷന്‍ നല്‍കണം.
പന്നിവളര്‍ത്തലിന്റെ ഏറ്റവും പ്രധാന പരിമിതി ഇതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ്.പന്നിക്കൂടുകള്‍ കഴുകുന്ന വെള്ളവും പന്നിയുടെ കാഷ്ഠവും ഏറ്റവും സുരക്ഷിതമായ രീതിയില്‍ കൈകാര്യം ചെയ്യണം. പന്നിക്കൂടുകള്‍ കഴിവതും ഒഴിഞ്ഞ സ്ഥലങ്ങളില്‍ ഉണ്ടാക്കണം. ഗോബര്‍ ഗ്യാസ് പോലെയുള്ള സംസ്‌ക്കരണ രീതികള്‍ അവലംബിക്കുന്നത് വളരെ പ്രയോജനം ചെയ്യും. പന്നിക്കൂടുകളിലെ ചീത്തമണം മാറാന്‍ സൂക്ഷ്മ ജീവികളടങ്ങിയ പ്രത്യേക ലായനികള്‍ ഇന്ന് ലഭ്യമാണ്. ഇവയുടെ ഉപയോഗം ചീത്തമണമുണ്ടാക്കുന്ന സൂക്ഷ്മ ജീവികളെ നശിപ്പിച്ച് പന്നിക്കൂടുകളിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. പന്നിക്കാഷ്ഠത്തില്‍ നിന്ന് ജൈവവാതകം ഉത്പാദിപ്പിച്ച് കര്‍ഷകന്റെ ആവശ്യത്തിനുള്ള പാചകവാതകമായി ഉപയോഗിക്കാവുന്നതാണ്. പന്നിവളര്‍ത്തലും മത്സ്യം വളര്‍ത്തലും സംയോജിപ്പിച്ച് നടത്തുന്നതു വഴി ഉത്പാദന ആദായം വര്‍ദ്ധിപ്പിക്കാവുന്നതാണ്. പന്നിക്കാഷ്ഠം ഉണക്കിയോ കമ്പോസ്റ്റാക്കിയോ നല്ല ജൈവവളമായി പ്രയോഗിക്കാവുന്നതാണ്.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine