Updated on: 4 December, 2020 11:19 PM IST
Fodder

ആലപ്പുഴ: ആവശ്യത്തിന് തീറ്റ പുല്ല് ലഭിക്കാതായതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. ട്രിപ്പിൽ ലോക് ഡൗൺപ്രഖ്യാപനത്തോടെയാണ് പുല്ലു കിട്ടാതായത് .മുഹമ്മ, മണ്ണഞ്ചേരി കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളിലെ 150-ൽ പരം തൊഴിലാളികളാണ് പുല്ലു ചെത്തുതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. More than 150 workers from Muhamma and Mannancherry Kanjikuzhi are engaged in grass cutting. ഇവർ എറണാകുളം ,പത്തനംതിട്ട ,കോട്ടയം ,തുടങ്ങിയ ജില്ലകളിൽ നിന്നാണ് ചെറുവാഹനങ്ങളിൽ പോയി പുല്ലുചെത്തി ക്ഷീര കർഷകർക്കും ക്ഷീര സഹകരണ സംഘങ്ങൾക്കും പുല്ല് എത്തിച്ചു നൽകിയിരുന്നത് .

കൂടുതൽ പാലുൽപാദനത്തിനായി ഇവിടെ കർഷകർ കാലിത്തീറ്റയോടൊപ്പം തീ­റ്റ­പ്പു­ല്ലും വ്യാപമായി നൽകി വരുന്നുണ്ട്. തീ­റ്റ­പ്പു­ല്ലി­നൊ­പ്പം പ­യ­റി­ന­ങ്ങൾ കൃ­ഷി ചെ­യ്‌­തു ഇ­വ ഒ­രു­മി­ച്ച്‌ മു­റി­ച്ച്‌ പ­ശു­വി­ന്‌ നൽ­കുന്നുമുണ്ട്. ദീർ­ഘ­കാ­ല വൃ­ക്ഷ­വി­ള­കളുടെ അ­തിർ­ത്തി­ക­ളിൽ വേ­ലി­ക­ളി­ലും ത­രി­ശു ഭൂ­മി­യി­ലു­മൊ­ക്കെ ഇവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇ­വ വേ­നൽ­ക്കാ­ല­ത്തു­പോ­ലും പ­ച്ചി­ല­യു­ടെ ല­ഭ്യ­ത ഉ­റ­പ്പാ­ക്കു­ന്നു. ഈ രീ­തി­യിൽ പു­ല്ലി­നം, പ­യ­റു വർ­ഗ്ഗം, വൃ­ക്ഷ­വി­ള­കൾ എ­ന്നി­വ ഉൾ­പ്പെ­ടു­ത്തി­യു­ള്ള കൃ­ഷി പ­ശു­ക്കൾ­ക്ക്‌ വർ­ഷം മു­ഴു­വൻ ഗു­ണ­മേ­ന്മ­യു­ള്ള പ­ച്ച­പ്പു­ല്ല്‌ നൽ­കും.

Cow-eating grass

എന്നാൽ ലോക് ഡൗണായതോടെ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇവിടെ 2000 ക്ഷീരകർഷകർ പ്രതിദിനം 6000 ലിറ്റർ പാൽ ഉല്പാദിപ്പിച്ചിരുന്നു .എന്നാൽ ആവശ്യത്തിന് പച്ചപ്പുൽ കിട്ടാതായതോടെ പാലുല്പാദനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. പുല്ല് വെട്ടിയെടുക്കാത്തതു മൂലം ഇവ പലയിടങ്ങളിലും വളർന്ന് നിൽക്കുകയുമാണ്. ഇതു മൂലം വലിയ സാമ്പത്തിക നഷ്ടവും കർഷകർക്ക് ഉണ്ടാകുന്നു .പ്രശ്നത്തിൽ ജില്ലാ ഭരണകൂടം ഇടപ്പെട്ട് പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബർ ആക്‌ട് പിൻവലിക്കാനുള്ള നീക്കം കർഷകരോടുള്ള യുദ്ധപ്രഖ്യാപനം: ജോസ് കെ മാണി

English Summary: Grass Not available; Farmers in crisis
Published on: 16 July 2020, 04:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now