Updated on: 4 December, 2020 11:19 PM IST

സുഭിക്ഷ കേരളം  പദ്ധതിയുടെ subiksha keralam scheme സുഗമമായ നടത്തിപ്പിന് നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും വരുത്തി ഉത്തരവിറങ്ങി.

കേരളത്തിൽ ഒരു വർഷം കൊണ്ട് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, animal husbandry, dairy development , fisheries എന്നീ മേഖലകൾക്ക് ഊന്നൽ നൽകി 3860 കോടി രൂപ ചെലവിട്ടുള്ള സർക്കാരിൻറെ ബൃഹദ് പദ്ധതിയാണിത്.

പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള മാർഗ്ഗരേഖ പരിഷ്ക്കരിച്ച് ഉത്തരവായത്.

പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിലവിലുള്ള സബ്സിഡിയിൽ കാതലായ മാറ്റങ്ങൾ വരുത്തി ഒരു ഹെക്ടറിന് അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയാണ് ഇതുപ്രകാരം നിർദ്ദേശിച്ചിട്ടുള്ളത് .

നെൽകൃഷിക്ക് paddy farming പരമാവധി നൽകാവുന്ന സബ്സിഡി തുക നാൽപ്പതിനായിരം രൂപയായി വർധിപ്പിച്ചു. ഇതിൽ 5000 രൂപ ഉടമയ്ക്ക് 35,000 രൂപ കർഷകനാണ് ലഭിക്കുക.

പച്ചക്കറി കൃഷിയിൽ vegetable farming കർഷകന്‌ 37,000 രൂപയും ഉടമയ്ക്ക് 3000 രൂപയും സബ്സിഡിയായി നൽകാവുന്നതാണ്.

വാഴ കൃഷിയിൽ banana cultivation പരമാവധി സബ്സിഡി തുക 32,000 രൂപ കർഷകനും 3000 രൂപ ഉടമയ്ക്കും ലഭിക്കുന്നതാണ്.

ചെറുധാന്യ കൃഷി, കിഴങ്ങുവർഗ്ഗ കൃഷി millets and Tuber crops cultivation എന്നിവയ്ക്ക് പരമാവധി മുപ്പതിനായിരം രൂപ സബ്സിഡിയായി ലഭ്യമാക്കാവുന്നതാണ്‌.

ഉത്തരവിൽ പരാമർശിക്കാത്ത മറ്റു വിളകൾക്ക് പരമാവധി 10,000 രൂപ സബ്സിഡി അനുവദിക്കാവുന്നതാണ്.

തരിശുഭൂമി കൃഷിയുമായി Barren land farming ബന്ധപ്പെട്ട സഹായങ്ങളെ സംബന്ധിച്ചും സ്ഥിരം കൃഷിക്ക് അനുവദിക്കാവുന്ന പരമാവധി സഹായത്തെ സംബന്ധിച്ചും ഉത്തരവിൽ നിർദ്ദേശങ്ങൾ ഉണ്ട്.

മൃഗസംരക്ഷണ മേഖലയിലെ animal husbandry sector സബ്സിഡി നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം കറവയുള്ള പശുവിന്, കറവയുള്ള എരുമ എന്നിവയുടെ യൂണിറ്റ് കോസ്റ്റ് അറുപതിനായിരം രൂപ ആയി പുതുക്കി നിശ്ചയിച്ചു. ഇതിൽ പൊതുവിഭാഗത്തിനു 50 ശതമാനം വരെയും പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും പട്ടിക വർഗ്ഗ വിഭാഗത്തിനു 100 ശതമാനം സബ്സിഡിയും അനുവദിക്കും.

വീ​ട്ടു​വ​ള​പ്പി​ൽ ര​ണ്ട് സെൻറി​ലെ കു​ള​ത്തി​ൽ മ​ൽ​സ്യ​കൃ​ഷി ന​ട​ത്തി​യാ​ൽ 1.23 ല​ക്ഷ​വും ബ​യോ​ഫ്ളോ​ക്ക് മ​ൽ​സ്യ​ക്കൃ​ഷി​ക്ക് 1.38 ല​ക്ഷ​വും അ​നു​വ​ദി​ക്കും. ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് പ​ര​മാ​വ​ധി നാ​ല് യൂ​ണിറ്റു​കൾ വ​രെ ആ​കാം

ശുചിത്വ കാലിത്തൊഴുത്ത് നിർമ്മാണം, മിനി ഡയറി ഫാമുകളുടെ  small dairy farms ആധുനികവൽക്കരണം ,തീറ്റപ്പുൽകൃഷി, അടുക്കളമുറ്റത്തെ കോഴി വളർത്തൽ, പന്നി വളർത്തൽ, മത്സ്യകൃഷി എന്നിവയുടെ സബ്സിഡി നിരക്കിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്.

മി​നി ഡ​യ​റി ഫാ​മു​ക​ളു​ടെ ആ​ധു​നി​ക​വ​ത്​​ക​ര​ണം- ഒ​രു ല​ക്ഷം,  തീ​റ്റ​പ്പു​ൽ കൃ​ഷി fodder farming ഹെക്ടറിന്-30,000, അ​ടു​ക്ക​ള മു​റ്റ​ത്തെ കോ​ഴി വ​ള​ർ​ത്ത​ൽ poultry farming in household - യൂ​ണിറ്റി​ന് 600, പ​ന്നി​വ​ള​ർ​ത്ത​ൽ pig farming -90,000, കു​ള​ത്തി​ലെ ക​രി​മീ​ൻ കൃ​ഷി - 1.5 ല​ക്ഷം എ​ന്നി​ങ്ങ​നെ സ​ബ്സി​ഡി ന​ൽ​കും. മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര വി​ക​സ​ന, മ​ൽ​സ്യ വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ അ​ഞ്ച് ല​ക്ഷം വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. കു​ളം നി​ർ​മി​ക്ക​ൽ പോ​ലു​ള്ള പ​ദ്ധ​തി​യി​ൽ തൊ​ഴി​ലു​റ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും

കൃഷിയ്ക്ക് 1,449 കോടി, മൃഗസംരക്ഷണത്തിന് 118 കോടി, ക്ഷീരവികസനത്തിന് 215 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 2,078 കോടി എന്നിങ്ങനെയാണ് പദ്ധതി പ്രാകരം സർക്കാർ നീക്കിവച്ചിട്ടുള്ളത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 18 നും 75 വയസിനും ഇടയിലുള്ള കർഷകർക്കായി, (കർഷക കൂട്ടായ്മകൾക്കും )ഹൃസ്വകാല വായ്പാ പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ്

English Summary: Great amendments in subsidy under subiksha keralam scheme
Published on: 31 May 2020, 06:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now