Updated on: 4 December, 2020 11:19 PM IST
Green army at Wadakkencherry

പാടശേഖരസമിതികള്‍ മുണ്ടകന്‍കൃഷിയ്ക്കുള്ള ഒരുക്കങ്ങളിലാണ്. വിരിപ്പും പുഞ്ചയും ഉപേക്ഷിച്ച് ഭൂരിഭാഗം കര്‍ഷകരും മുണ്ടകനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.ഇത്തവണ കാര്‍ഷികകലണ്ടറൊന്നും സാധ്യമാകില്ല. ഇത്തവണ നടീലിന് അതിഥി തൊഴിലാളികള്‍പാടശേഖരങ്ങളിലെത്തില്ല.അതിഥി തൊഴിലാളികള്‍ അവരുടെ നാടുകളിലേക്ക് മടങ്ങിയതോടെ പ്രധാന ആശ്രയം വടക്കാഞ്ചേരിയുടെ ലേബര്‍ ബാങ്കായ പച്ചപ്പട്ടാളമാണ്.  നിലവില്‍ 160 തൊഴിലാളികളും അമ്പതിലധികം യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചാണ് ഗ്രീന്‍ആര്‍മിയുടെ പ്രവര്‍ത്തനം. ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ പാടശേഖരസമിതിക്കാര്‍ പച്ചപ്പട്ടാളത്തെ മുന്‍കൂറായി ജോലിക്ക് ചുമതലപ്പെടുത്തിക്കഴിഞ്ഞു. സമീപജില്ലകളില്‍നിന്ന് സേവനം ആവശ്യപ്പെട്ട് കൃഷിക്കാര്‍ എത്തുന്നു. ആധുനിക യന്ത്രസംവിധാനമുപയോഗപ്പെടുത്തി കാര്‍ഷികവൃത്തി നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് പച്ചപ്പട്ടാളം.Paddy Collection Committees are in the process of preparing for eggplant cultivation. Most of the farmers are focusing on Mundakan, leaving the paddy and Puncha. This time no agricultural calendar will be possible.The major objective of the green army is to
Rejuvenate and enhance paddy cultivation in available lands through padasekharam samitis.

ഒരു ഭാഗത്ത് ഞാറ്റടി തയ്യാറാക്കുമ്പോള്‍ മറ്റൊരു പാടശേഖരത്തില്‍ നടീല്‍ജോലി ചെയ്യുന്നു. ബംഗാള്‍,അസം,ഒഡിഷ,ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ഒരേക്കറിന് 4,000 മുതല്‍ 4,500 രൂപ വരെയാണ് കൂലി വാങ്ങിയിരുന്നത്. ഗ്രീന്‍ആര്‍മി ദിവസം ഓരോ പാടശേഖരങ്ങളിലും രണ്ടു യന്ത്രംവരെ ഇറക്കി അതിവേഗത്തിലാണ് നടീല്‍ നടത്തുന്നത്. ഒരേക്കറിന് 4,400 രൂപയാണ് നടീലിന് ഗ്രീന്‍ആര്‍മി കര്‍ഷകരില്‍നിന്ന് ഈടാക്കുക. വന്യജീവി ശല്യമുളള സ്ഥലങ്ങളില്‍ പോളി ഹൗസിലാണ് ഞാറ്റടി തയ്യാറാക്കുന്നത്. ഈ വര്‍ഷം 5,000 ഏക്കറിലെങ്കിലും മുണ്ടകന്‍ കൃഷിയുടെ നടീല്‍ നടത്തുന്നതിനാണ് പച്ചപ്പട്ടാളം തയ്യാറെടുക്കുന്നത്. പ്രത്യേക പാക്കേജ് കര്‍ഷകര്‍ക്ക് ഗ്രീന്‍ആര്‍മി ഇത്തവണ പ്രത്യേക പാക്കേജ് നടപ്പാക്കും. ഉഴവ് വരമ്പുപണി, അടിവളം, കുമ്മായംവിതറല്‍ ,ഞാറ്റടി, നടീല്‍, കളയെടുപ്പ്,മേല്‍വളം,കൊയ്ത്ത് തുടങ്ങി എല്ലാ പ്രവൃത്തികളും സേന നിര്‍വഹിക്കും. ഏക്കറിന് 27,000 രൂപയാണ് കര്‍ഷകരില്‍ നിന്ന് പാക്കേജ് പ്രകാരം ഈടാക്കുക. - 


അതിഥിതൊഴിലാളികള്‍ ഇല്ലാത്തത് ബാധിക്കും

ബംഗാളി തൊഴിലാളികളുടെ അസാന്നിദ്ധ്യം കൃഷിയെ ബാധിക്കും. തമിഴ്നാട്ടില്‍നിന്നുള്ള കര്‍ഷക തൊഴിലാളികളെ ലഭ്യമാണെങ്കിലും കൈവേഗം കുറവാണ്. നിശ്ചിത സമയത്തിന് പ്രവൃത്തി പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ മുണ്ടകന്‍ അവതാളത്തിലാകും.

കടപ്പാട് : മാതൃഭൂമി

 

 

 

English Summary: Green army at Wadakkencherry to enhance paddy cultivation
Published on: 23 July 2020, 12:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now