Updated on: 23 March, 2024 8:13 PM IST
കോട്ടയം ജില്ലയിൽ ഇക്കുറി ഹരിതതെരഞ്ഞെടുപ്പാകും

കോട്ടയം: ജില്ലയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം ഉറപ്പാക്കാൻ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പു നോഡൽ ഓഫീസർമാരുടേയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടേയും യോഗത്തിൽ തീരുമാനം. സംസ്ഥാനത്ത് മാത്രം 5000 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ഈ തെരഞ്ഞെടുപ്പ് ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലയിലും ആനുപാതികമായി മാലിന്യം ഉൽപാദിപ്പിക്കപ്പെടും. ഇതു പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. റിസപ്ഷൻ കേന്ദ്രങ്ങളിലും പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ഭക്ഷണപദാർഥങ്ങൾ പോളിങ് ജീവനക്കാർക്ക് നൽകുമ്പോൾ ഡിസ്‌പോസിബിൾ പാത്രങ്ങൾ കഴിയുന്നത്ര ഒഴിവാക്കണം. പ്രചരണത്തിനുള്ള ഫ്‌ളെക്‌സുകളിലും പോസ്റ്ററുകളിലും അനുവദനീയമായവ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.

പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, ഉദ്യോഗസ്ഥരെ പോളിങ് ജോലിക്കു നിയോഗിക്കുന്ന റാൻഡമൈസേഷൻ നടപടികൾ, തെരഞ്ഞെടുപ്പു ചെലവ് സംബന്ധിച്ച രാഷ്ട്രീയ പാർട്ടികൾക്കുള്ള ക്ലാസുകൾ എന്നിവയുടെ തിയതികൾക്ക് യോഗത്തിൽ രൂപം നൽകി.

കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ  സബ്കളക്ടർ ഡി. രഞ്ജിത്ത്, എ.ഡി.എം. ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

English Summary: Green elections will be held in Kottayam district this time
Published on: 23 March 2024, 08:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now