Updated on: 19 May, 2023 11:08 PM IST
ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് മുതൽ ഇ-ഇൻവോയ്‌സിങ്

തിരുവനന്തപുരം: അഞ്ച് കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് – ടു – ബിസിനസ്  വ്യാപാര ഇടപാടുകൾക്ക് ഓഗസ്റ്റ്  ഒന്ന് മുതൽ ഇ – ഇൻവോയ്‌സിങ് നിർബന്ധമാക്കി.

2017-2018 സാമ്പത്തിക വർഷം മുതൽ,  മുൻ സാമ്പത്തിക വർഷങ്ങളിൽ   ഏതെങ്കിലും വർഷത്തിൽ 5 കോടിയോ അധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ ഓഗസ്റ്റ്  ഒന്ന് മുതൽ   ഇ – ഇൻവോയ്‌സ് തയാറാക്കണം.

ഇ – ഇൻവോയ്‌സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും, സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ഡെബിറ്റ് നോട്ടുകൾക്കും ഇ – ഇൻവോയ്‌സ് തയാറാക്കണം. നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്‌സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ്  ഓഗസ്റ്റ്  മുതൽ 5  കോടി രൂപയായി കുറച്ചത്.

ഇ – ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്‌സിങ് നടത്തണം. ഇതിനായി 2023 ആഗസ്റ്റ് 1 ന് മുൻപായി ഇ -ഇൻവോയ്‌സ്  പോർട്ടലായ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത് ‘യൂസർ ക്രെഡൻഷ്യൽസ്കൈപ്പറ്റണം. ഇ-വേ ബിൽ പോർട്ടലിൽ ‘യൂസർ ക്രെഡൻഷ്യൽസ്  ഉള്ള വ്യാപാരികൾക്ക് അതിനായുള്ള യൂസർ ഐഡിയും പാസ്സ്വേർഡും  ഉപയോഗിച്ച് ഇ- ഇൻവോയ്‌സിങ്   പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം.

ഇ-ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇൻവോയ്‌സ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇന്പുട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല.  ജി.എസ്.ടി. നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ- ഇൻവോയ്‌സിങ് ആവശ്യമില്ല. സെസ്സ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാൻസ്‌പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്‌പോർട് സർവീസ്, മൾട്ടിപ്ലെക്‌സ് സിനിമ അഡ്മിഷൻ, എന്നീ മേഖലകളെയും ഇ – ഇൻവോയ്‌സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

English Summary: GST: E-invoicing from August for those with turnover above Rs 5 crore
Published on: 19 May 2023, 10:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now