ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (GMRC) വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അസിസ്റ്റന്റ് മാനേജർ, ജോയിന്റ് ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ സെക്ഷൻ എഞ്ചിനീയർ, സെക്ഷൻ എഞ്ചിനീയർ, അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ, മെയിന്റെയിനർ തുടങ്ങിയ തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് വന്നിരിക്കുന്നത്. നിശ്ചിത ഫോർമാറ്റിൽ നവംബർ 12ന് മുമ്പ് അപേക്ഷ സമർപ്പിക്കുക.
ഒഴിവുകളുടെ വിശദാംശങ്ങൾ
- അസിസ്റ്റന്റ് മാനേജർ (റോളിംഗ് സ്റ്റോക്ക്)- 1 ഒഴിവ്
- അസിസ്റ്റന്റ് മാനേജർ (സിഗ്നലിംഗ്)- 2 ഒഴിവുകൾ
- അസിസ്റ്റന്റ് മാനേജർ (എൽ ആൻഡ് ഇ)- 3 ഒഴിവുകൾ
- ജോയിന്റ് ജനറൽ മാനേജർ (സിവിൽ/ ട്രാക്ക്)- 1 ഒഴിവ്
- ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ/ ട്രാക്ക്)- 1 ഒഴിവ്
- മാനേജർ (സിവിൽ/ ട്രാക്ക്)- 2 ഒഴിവുകൾ
- അസിസ്റ്റന്റ് മാനേജർ (സിവിൽ/ ട്രാക്ക്)- 4 ഒഴിവുകൾ
- സീനിയർ സെക്ഷൻ എഞ്ചിനീയർ (സിവിൽ/ ട്രാക്ക്)- 3 ഒഴിവുകൾ
- സെക്ഷൻ എഞ്ചിനീയർ (സിവിൽ/ ട്രാക്ക്)- 2 ഒഴിവുകൾ
- അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ (സിവിൽ/ ട്രാക്ക്)- 4 ഒഴിവുകൾ
- ജൂനിയർ എഞ്ചിനീയർ (സിവിൽ/ ട്രാക്ക്)- 4 ഒഴിവുകൾ
- മെയിന്റെയിനർ (സിവിൽ/ ട്രാക്ക്)- 4 ഒഴിവുകൾ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഗുജറാത്ത് മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.gujaratmetrorail.com/careers/ APPLY ONLINE സന്ദർശിച്ച് അപേക്ഷ സമർപ്പിക്കുക. നവംബർ 12 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ഒ.എൻ.ജി.സിയിലെ 309 ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
സർക്കാർ എഞ്ചിനീയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു