1. News

സർക്കാർ എഞ്ചിനീയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനീയറിങ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് (അസിസ്റ്റന്റ് പ്രൊഫസർ) നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

Meera Sandeep
Applications are invited for vacancies of Guest Teachers in various subjects in Govt Engg College
Applications are invited for vacancies of Guest Teachers in various subjects in Govt Engg College

ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനീയറിങ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് (അസിസ്റ്റന്റ് പ്രൊഫസർ) നിയമനം നടത്തുന്നു. 

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.  ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഓരോ ഒഴിവു വീതമാണുള്ളത്. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദ (നെറ്റ്, പിഎച്ച്.ഡി. എന്നിവ അഭികാമ്യം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളിൽ ബി.ഇ./ബി.ടെക് ബിരുദവും എം.ഇ./എം.ടെക് ബിരുദവും ഇവയിലേതെങ്കിലുമൊന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുണ്ടായിരിക്കണം. ഈ മാസം 13 വരെ http://www.gecbh.ac.in ലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2300484 എന്ന നമ്പറുമായി ബന്ധപ്പെടുക.

സൗദി അറേബ്യ ആശുപത്രിയിലെ വിവിധ തസ്തികകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി നിയമനം നടത്തുന്നു

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 88 ഒഴിവുകൾ

English Summary: Applications are invited for vacancies of Guest Teachers in Govt Engg College

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds