Updated on: 22 September, 2023 10:30 PM IST
ഹരിതകേരളം ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം ‘നീലകുറിഞ്ഞി'’ നാളെ നാടിന് സമർപ്പിക്കും

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ അടിമാലി ഹൈസ്‌കൂളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ  പ്രവർത്തനം ആരംഭിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം നാളെ (സെപ്റ്റംബർ 23 ശനിയാഴ്ച)  നാടിന് സമർപ്പിക്കും. 

രാവിലെ 11ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നീലക്കുറിഞ്ഞി എന്ന പേരിൽ വിജ്ഞാന കേന്ദ്രം പൂർത്തീകരിച്ചത്.

പശ്ചിമഘട്ട പ്രദേശങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കി മൂന്നാറിന്റെ സമ്പന്നമായ ജൈവവൈവിധ്യ അനുഭവം വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ ഏവർക്കും പകർന്നുനൽകും വിധത്തിൽ ത്രീഡി മോഡലുകൾ, മാപുകൾ, ഇൻഫർമേഷൻ ഡിസ്പ്ലേകൾ, ഓഡിയോ - വിഷ്വൽ യൂണിറ്റുകൾ, ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ, പെയിന്റിങ്ങുകൾ എന്നിങ്ങനെ വിവിധങ്ങളായ സംവിധാനങ്ങളാണ് ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. 

പ്രാദേശിക ഗോത്ര സംസ്‌കാരത്തെക്കുറിച്ചുൾപ്പെടെയുള്ള അവബോധം  നൽകുന്ന വിജ്ഞാന കേന്ദ്രം മൂന്നാറിലേക്കും സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്ന പഠന - വിനോദ യാത്രാ സംഘങ്ങൾക്ക് വേറിട്ടൊരു അനുഭവമാകും. തിങ്കൾ ഒഴികെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 20 രൂപയും വിദ്യാർത്ഥികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

English Summary: Haritha Keralam Biodiversity Knowledge Ctr Neelakurinji be dedicated to nation tomorrow
Published on: 22 September 2023, 10:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now