Updated on: 4 December, 2020 11:18 PM IST

സംയോജിത കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (മേയ് 7) വൈകിട്ട് മൂന്നുമണി മുതൽ നാലുവരെയാണ് പരിപാടി. സംയോജിത കൃഷി രീതികൾ, ഇതിന് അനുവർത്തിക്കേണ്ട മാർഗ്ഗങ്ങൾ, വിത്ത് തയ്യാറാക്കൽ, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിശദമായ സംശയനിവാരണം ഫേസ്ബുക്ക് ലൈവിലൂടെ നൽകും.

ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ, കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷനിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരുമായ ഡോ.ജേക്കബ് ജോൺ, ഡോ.സജീന എ, ഹിരോഷ് കുമാർ കെ.എസ്, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷൻ കൺസൾട്ടന്റ് എസ്.യു.സഞ്ജീവ്, ടെക്‌നിക്കൽ ഓഫീസർ ഹരിപ്രിയാദേവി വി.വി. എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. www.facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം.

English Summary: Haritha keralam Mission Facebook live
Published on: 08 May 2020, 10:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now