Updated on: 4 June, 2023 8:03 PM IST
ലോക പരിസ്ഥിതി ദിനത്തിൽ 1000 പച്ചതുരുത്തുകൾക്ക് കൂടി തുടക്കം കുറിച്ച് ഹരിതകേരളം മിഷൻ

തിരുവനന്തപുരം: തരിശു ഭൂമിയിൽ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും   മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും  വൃത്തിയാക്കി നിലമൊരുക്കിയും  തൈകൾ വച്ചുപിടിപ്പിക്കുന്ന   ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ ആയിരം എണ്ണത്തിന് കൂടി ലോക പരിസ്ഥിതി ദിനമായ  തിങ്കളാഴ്ച  (05-06-23) തുടക്കമിടുന്നു.

തിരുവനന്തപുരത്ത് മാണിക്കൽ പഞ്ചായത്തിൽ ആലിയാട് ഗ്രാമീണ ചന്തയുടെ അങ്കണത്തിൽ ആരംഭിക്കുന്ന പച്ചത്തുരുത്തിന്റെ ഉദ്ഘാടനം രാവിലെ 10 .30 ന്  ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ശ്രീ ചിത്ര ഹോം പരിസരത്തു നാളെ രാവിലെ നടക്കുന്ന പച്ചത്തുരുത്ത് തൈ  നടീൽ  നവകേരളം കർമപദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്സനുമായ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും.

ഡോ. ആർ വി ജി മേനോൻ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത് ആണ് ഈ പച്ചത്തുരുത്തിന്റെ പരിപാലനം നിർവഹിക്കുന്നത്.    നിലവിൽ 779   ഏക്കറുകളിലായി 2526  പച്ചത്തുരുത്തുകൾ  സംസ്ഥാനത്തു വച്ചുപിടിപ്പിച്ചിട്ടുണ്ട്. 

പച്ചത്തുരുത്തുകളിൽ വരൾച്ചയെത്തുടർന്നും മറ്റും കേട് വന്നതും നശിച്ചുപോയതുമായ തൈകൾക്ക് പകരം പുതിയ തൈകളും ഇതോടൊപ്പം നാട്ടു പിടിപ്പിക്കുമെന്ന് നവകേരളം കർമപദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്സനുമായ ഡോ. ടി.എൻ.സീമ പറഞ്ഞു.  സംസ്ഥാനത്തെ എല്ലാജില്ലകളിലുമായാണ് പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി ഈ വർഷം തന്നെ ആയിരം പച്ചത്തുരുത്തുകൾ കൂടി വച്ചുപിടിപ്പിക്കുന്നത്.

English Summary: Haritha Keralam Mission to launch 1000 more greens on World Env Day
Published on: 04 June 2023, 07:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now