Updated on: 9 June, 2021 7:00 PM IST
Afi Ahmed

ദുബായിലെ ട്രാവൽ ഏജൻസി കമ്പനി ഉടമയായ അഫി അഹമ്മദ് ആണ് ഈ സേവനം നൽകുന്നത്.  ജീവനക്കാര്‍ക്ക് മാത്രമല്ല അമ്മമാര്‍ക്കും പ്രതിമാസ ധനസഹായം നൽകുന്നു.  മലയാളിയായ ഇദ്ദേഹം ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. ജീവനക്കാരോടുള്ള വേറിട്ട പ്രതിബദ്ധത പ്രകടിപ്പിക്കുന്ന അഫി അഹമ്മദ് ഒരു മലയാളികൂടി ആയതുകൊണ്ട്, നമുക്കെല്ലാം അഭിമാനിക്കാം

നിത്യേനയുള്ള ഓട്ടപ്പാച്ചിലിനിടയിൽ നാട്ടിലെ കുടുംബത്തെ മിക്കവരും മറന്നുപോകാറുണ്ട്. അവര്‍ക്കാണ് ഈ സഹായപദ്ധതി. മാതാപിതാക്കൾക്ക് സഹായം എത്തിക്കാനാണ് തുക. അമ്മ ഇല്ലാത്തവര്‍ക്ക് അച്ഛനോ അടുത്ത ബന്ധുവിനോ പണം നൽകാൻ സഹായം ലഭിക്കും.

വീട്ടുകാരെ ഓര്‍ക്കാറുള്ളവരിൽ ചിലര്‍ക്ക് യു‌എഇയിലെ ജീവിത ചെലവുകൾ മൂലം നാട്ടിലേക്ക് പണം അയക്കാൻ കഴിയാറില്ല. ഇത്തരക്കാര്‍ക്കും ആശ്വാസമാണ് കമ്പനിയുടെ ഈ നടപടി.

തൻെറ ഓരോ ജീവനക്കാരുടെയും അമ്മമാരുടെ പേരിൽ അഫി അഹമ്മദ് സേവിംഗ്സ് സ്കീം ആരംഭിച്ചിട്ടുണ്ട്.. ഈ അക്കൗണ്ടിൽ നിന്ന് ജീവനക്കാരുടെ നാട്ടിലുള്ള അമ്മമാരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 5,000 രൂപ വീതമാണ് എത്തുക.' കെയർ ഫോർ യുവർ മം' എന്ന പേരിലാണ് ഈ പദ്ധതി.

ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലും കുറയ്ക്കാതെയാണ് കമ്പനി ഈ പണം നൽകുന്നത്. വീട്ടിലേക്ക് കൂടുതൽ പണം അയക്കേണ്ടവര്‍ക്ക് ഇതിനൊപ്പം പണം നൽകിയാൽ ഒരുമിച്ച് തുക അക്കൗണ്ടിൽ എത്തും. 

ഇതിനുള്ള അധിക തുക ജീവനക്കാര്‍ നൽകണമെന്നുമാത്രം. ശമ്പളത്തിൽ നിന്ന് നൽകുകയുമാകാം.

English Summary: Have you ever heard of a company that provides monthly financial assistance not only to employees but also to mothers?
Published on: 09 June 2021, 06:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now